കളിയാട്ടച്ചടങ്ങുകള്‍


കളിയാട്ടം നടത്താന്‍ തീയതി നിശ്ചയിച്ചാല്‍ നടത്തുന്ന ആദ്യത്തെ ചടങ്ങാണ്‌ 'അടയാളം കൊടുക്കല്‍'. ഓരോ തെയ്യക്കോലവും കെട്ടാന്‍ നിശ്ചിത കോലക്കാരെ ഏല്‌പിക്കുന്ന ചടങ്ങാണിത്‌. അവര്‍ കാവിലോ സ്ഥാനങ്ങളിലോ തറവാടുകളിലോ എത്തി വാദ്യമേളം നടത്തുന്നതോടെ തെയ്യം തിറകളുടെ അനുഷ്‌ഠാനങ്ങള്‍ ആരംഭിക്കുകയായി. തെയ്യം / തിറ നടക്കുന്നതിനു തലേന്ന്‌ കോലക്കാരന്‍ സ്ഥാനത്തു വന്ന്‌ ചെറിയ തോതില്‍ തെയ്യവേഷമിട്ട്‌ വാദ്യമേളത്തോടെ പാട്ടുപാടി ഉറഞ്ഞു തുള്ളുന്നു. തോറ്റം എന്നാണ്‌ ഈ വേഷത്തിന്റെ പേര്‌, അയാള്‍ പാടുന്ന പാട്ട്‌ തോറ്റം പാട്ടും. തോറ്റത്തിന്‌ മുഖത്ത്‌ ചായം തേയ്‌ക്കില്ല. തോറ്റമില്ലാത്ത തെയ്യം തിറകള്‍ക്ക്‌ പകരമുള്ളത്‌ വെള്ളാട്ടമാണ്‌. തോറ്റത്തെപ്പോലെ തലേന്നു പുറപ്പെടുന്ന വേഷമാണ്‌ വെള്ളാട്ടം. വെള്ളാട്ട്‌ എന്നും ഇതിനു പറയാറുണ്ട്‌.

തെയ്യക്കലാകാരന്മാര്‍ക്കു വേഷമണിയാന്‍ ചില കാവുകളില്‍ സ്ഥിരം അണിയറകള്‍ ഉണ്ടാവും. ഇല്ലാത്തിടങ്ങളില്‍ താത്‌കാലികമായി മറകെട്ടി അണിയറ നിര്‍മിക്കും. ഇവിടെവച്ചാണ്‌ കോലങ്ങള്‍ക്ക്‌ മുഖത്തെഴുത്തു നടത്തുന്നത്‌. ചെറിയ മുടിയുള്ള തെയ്യങ്ങള്‍ അണിയറയില്‍ വച്ചു തന്നെ വേഷം പൂര്‍ത്തിയാക്കും. വലിയ മുടിയുള്ളവ മുഖത്തെഴുത്തും അണിഞ്ഞൊരുങ്ങലും കഴിഞ്ഞ്‌ ദേവതാസ്ഥാനത്തു വന്നശേഷം മുടി അണിയും. ചമയവും മുടിയണിയലും കഴിഞ്ഞാണ്‌ തെയ്യം നൃത്തമാരംഭിക്കുന്നത്‌.

ഓല, വാഴപ്പോള, പൂങ്കുല തുടങ്ങിയവകൊണ്ട്‌ അലങ്കരിച്ച കള്ളു നിറച്ച ഓട്ടു പാത്രമായ കലശം എഴുന്നള്ളിക്കുന്നതുള്‍പ്പെടെ ഒട്ടേറെ അനുഷ്‌ഠാനങ്ങള്‍ തെയ്യം നിര്‍വഹിക്കും. കളിയാംബള്ളി എന്ന ബലി, കുരുതി തര്‍പ്പണം, പാരണ തുടങ്ങിയവ ഇത്തരം അനുഷ്‌ഠാനങ്ങളാണ്‌. തെയ്യത്തിന്‌ ഇലയില്‍ അവല്‍, മലര്‍, പഴം, അപ്പം, ഇളനീര്‌, കല്‍ക്കണ്ടം തുടങ്ങിയവ നിവേദിക്കുന്നതാണ്‌ പാരണ. ചില കാവുകളില്‍ തെയ്യത്തിന്‌ മീനും നല്‍കും. (മീനമൃത്‌).

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.