വിദേശബന്ധങ്ങള്‍


അതിപ്രാചീനകാലം തൊട്ടു തന്നെ കേരളവും വിദേശരാജ്യങ്ങളും തമ്മില്‍ ബന്ധങ്ങളുണ്ടായിരുന്നു. മുഖ്യമായും വാണിജ്യാധിഷ്‌ഠിതമായിരുന്ന ഈ ബന്ധം കേരളത്തിന്റെ സാംസ്‌കാരിക ഭൂമിശാസ്‌ത്രം രൂപപ്പെടുത്തുന്നതില്‍ പങ്കു വഹിച്ചിട്ടുണ്ട്‌. ജൂത, ക്രൈസ്‌തവ, ഇസ്‌ലാം മതങ്ങള്‍ പുരാതന കാലത്തു തന്നെ കേരളത്തില്‍ പ്രചരിക്കാന്‍ ഇടയാക്കിയത്‌ വിദേശബന്ധമാണ്‌.[B008]] 

കേരളത്തിലെ സുഗന്ധ ദ്രവ്യങ്ങളാണ്‌ പ്രാചീന കാലത്തു തന്നെ വിദേശികളെ ആകര്‍ഷിച്ചത്‌. ബി.സി.3000 മുതല്‍ തന്നെ വിദേശീയര്‍ കേരളത്തിലെത്തിയിരുന്നു(1). പ്രാചീന സുമേറിയന്‍ (മെസൊപ്പൊട്ടേമിയ) നാഗരികത വളര്‍ത്തിയെടുത്ത അസീറിയക്കാരും ബാബിലോണിയക്കാരും കേരളത്തിലെത്തി ഏലം, കറുവപ്പട്ട (ഇലവര്‍ങ്‌ഗം) തുടങ്ങിയവ കൊണ്ടു പോയി. അറബികളും ഫിനീഷ്യരുമാണ്‌ കേരളവുമായുള്ള സുഗന്ധ വ്യജ്ഞന വ്യാപാരത്തില്‍ ആദ്യം പ്രവേശിച്ചത്‌. ഒമാനിലെയും പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റെ തീരത്തെയും അറബികളാവണം സമുദ്രമാര്‍ഗം ആദ്യമായി ഇവിടെ എത്തിയത്‌. ഉത്തരേന്ത്യയിലൂടെയും കേരളത്തിന്റ സുഗന്ധ ദ്രവ്യങ്ങള്‍ മധ്യേഷ്യയിലെത്തി. ബി.സി. അവസാന ശതകങ്ങളില്‍ ഗ്രീക്കുകാരും റോമക്കാരും കേരളവുമായി വ്യപാരത്തിലേര്‍പ്പെട്ടു. പ്രാചീന ഗ്രീക്ക്‌ ഭിഷഗ്വരനായ ദിയോസ്രോര്‍ദീസിന്റെ 'മെറ്റീരിയ മെഡിക്ക' എന്ന വൈദ്യഗ്രന്ഥത്തില്‍ ഏലം, കറുവപ്പട്ട, മഞ്ഞള്‍, ഇഞ്ചി എന്നിവയുടെ ഔഷധഗുണത്തെപ്പറ്റി വിവരിക്കുന്നുണ്ട്‌.[B009]] 

ബി.സി.ഒന്നാം നൂറ്റാണ്ടില്‍ റോമക്കാര്‍ ഈജിപ്‌ത്‌ ആക്രമിച്ചതോടെ അറബികള്‍ക്ക്‌ കേരളവുമായുണ്ടായിരുന്ന സുഗന്ധ വ്യജ്ഞന വ്യാപാരക്കുത്തക പൊളിഞ്ഞു. ആ സ്ഥാനത്ത്‌ റോമക്കാര്‍ കടന്നു വന്നു. ഒട്ടേറെ റോമന്‍ നാണയങ്ങള്‍ കേരളത്തില്‍ നിന്നു കിട്ടിയിട്ടുണ്ട്‌. എ.ഡി. 45-ല്‍ ഈജിപ്‌ഷ്യന്‍ നാവികനായ ഹിപ്പാലസ്‌ ഇന്ത്യന്‍ മഹാസമുദ്രത്തിലെ കാലവര്‍ഷക്കാറ്റിന്റെ ഗതി കണ്ടു പിടിച്ചതോടെ കേരളത്തിലേക്കുള്ള സമുദ്രയാത്ര എളുപ്പമായി. കുരുമുളകായിരുന്നു കേരളത്തില്‍ നിന്ന്‌ വിദേശത്തെത്തിയ ചരക്കുകളില്‍ ഏറ്റവും വിലപിടിച്ചത്‌.[[B010]] 

കേരളവുമായി വ്യാപാരത്തിലേര്‍പ്പെട്ട മറ്റൊരു വിദേശജനതയായിരുന്നു ചൈനക്കാര്‍. ചൈനീസ്‌ കപ്പലുകള്‍ കേരളത്തിലെ തുറമുഖങ്ങളില്‍ എത്തിയത്‌ ഒരു പക്ഷെ ഗ്രീക്കുകാര്‍ക്കും റോമക്കാര്‍ക്കും മുമ്പുതന്നെയായിരുന്നിരിക്കണം. പ്രാചീന ചൈനീസ്‌ നാണയങ്ങള്‍ കേരളത്തില്‍ നിന്നു കിട്ടിയിട്ടുണ്ട്‌. ചീനക്കളിമണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്‌. ചീനച്ചട്ടിയും ചീനവലയും കേരളത്തിലെത്തിയ വഴിയും മറ്റൊന്നല്ല.[[B011]]

കുറിപ്പുകള്‍
1. ശ്രീധരമേനോന്‍, എ., കേരള ചരിത്രം പു. 71

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.