ഭാഷ, സാഹിത്യം


മലയാളം സ്വതന്ത്രഭാഷയായി ഉരുത്തിരിയാന്‍ ആരംഭിച്ചത്‌ കുലശേഖര കാലത്താണ്‌. അന്നത്തെ കേരളത്തില്‍ പ്രചരിച്ചിരുന്ന കൊടുംതമിഴ്‌ എന്ന ഭാഷാഭേദത്തില്‍ നിന്നാണ്‌ മലയാളം ഉരുത്തിരിഞ്ഞതെന്നാണ്‌ പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഭാഷോത്‌പത്തി സിദ്ധാന്തം. കുലശേഖരകാലം മലയാളത്തിന്റെ ആവിര്‍ഭാവദശയായിരുന്നതിനാല്‍ അന്ന്‌ സാഹിത്യ കൃതികളൊന്നും ഉണ്ടായില്ല. തമിഴിലും സംസ്‌കൃതത്തിലുമായിരുന്നു കേരളീയര്‍ സാഹിത്യ സൃഷ്ടി നടത്തിയിരുന്നത്‌. ആദ്യത്തെ കുലശേഖര രാജാവായ കുലശേഖര ആഴ്‌വാരാണ്‌ 'പെരുമാള്‍ തിരുമൊഴി' എന്ന തമിഴ്‌ കൃതിയും 'മുകുന്ദമാല' എന്ന സംസ്‌കൃതകാവ്യവും രചിച്ചതെന്നു കരുതപ്പെടുന്നു. 'തപതീസംവരണം', 'സുഭദ്രാധനഞ്‌ജയം', 'വിച്ഛിന്നാഭിഷേകം' എന്നീ സംസ്‌കൃത നാടകങ്ങളും 'ആശ്ചര്യമഞ്‌ജരി' എന്ന ഗദ്യഗ്രന്ഥവും എഴുതിയത്‌ ഒരു കുലശേഖര രാജാവാണെന്നും ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. 'യുധിഷ്‌ഠിര വിജയം' എന്ന സംസ്‌കൃത മഹാകാവ്യം രചിച്ച വാസുദേവന്‍ കുലശേഖര കാലത്തെ കവിയായിരുന്നു.[[B027]] 

തത്ത്വചിന്ത, ശാസ്‌ത്രം എന്നീ രംഗങ്ങളിലും ഒട്ടേറെ ഗ്രന്ഥങ്ങളുണ്ടായി. അദ്‌വൈത വേദാന്തിയായ ശങ്കരാചാര്യര്‍, കവിയായ തോലന്‍, 'ആശ്ചര്യ ചൂഡാമണി' എന്ന നാടകമെഴുതിയ ശക്തിഭദ്രന്‍ 'ശങ്കരനാരായണീയ'മെഴുതിയ ജ്യോതിശ്ശാസ്‌ത്രജ്ഞനായ ശങ്കരനാരായണന്‍, തമിഴ്‌ മഹാകാവ്യമായ 'ചിലപ്പതികാര'മെഴുതിയ ഇളംകോ അടികള്‍ തുടങ്ങിയ ഒട്ടേറെ പ്രതിഭാശാലികള്‍ കുലശേഖര കാലത്തെ കേരളത്തില്‍ വെളിച്ചം പരത്തി.[[B028]]

                 

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.