മലബാര്‍


ബ്രിട്ടീഷ്‌ ഭരണത്തിലുള്ള മദ്രാസ്‌ സംസ്ഥാനത്തിലെ ജില്ലയായിരുന്ന മലബാറിലും സമാനമായ ആധുനിക മുന്നേറ്റങ്ങളുണ്ടായി. റോഡുകളുടെയും തോട്ടങ്ങളുടെയും നിര്‍മാണത്തില്‍ ശ്രദ്ധവച്ച ബ്രിട്ടീഷ്‌ ഭരണകൂടം വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിലും മുന്‍കൈയെടുത്തു. 1848-ല്‍ ബാസല്‍ മിഷന്‍ കോഴിക്കോട്ടെ കല്ലായിയില്‍ ആരംഭിച്ച പ്രൈമറി സ്‌കൂളാണ്‌ പില്‍ക്കാലത്ത്‌ മലബാര്‍ ക്രിസ്‌ത്യന്‍ കോളേജായി മാറിയത്‌. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെപ്പോലുള്ള ക്രിസ്‌തുമത പ്രചാരകര്‍ മലയാള ഭാഷയ്‌ക്ക്‌ വലിയ സംഭാവനകള്‍ നല്‍കി. മദ്രാസ്‌ നഗരവികസന നിയമപ്രകാരം 1866, 1867 വര്‍ഷങ്ങളില്‍ കോഴിക്കോട്‌. തലശ്ശേരി, കണ്ണൂര്‍, പാലക്കാട്‌, ഫോര്‍ട്ട്‌ കൊച്ചി എന്നിവിടങ്ങളില്‍ മുനിസിപ്പാലിറ്റികള്‍ നിലവില്‍ വന്നു. ഈ നേട്ടങ്ങള്‍ക്കിടയിലും ബ്രിട്ടീഷുകാരുടെ ചൂഷണം തുടരുക തന്നെയായിരുന്നു. ജന്മിമാരുടെയും അവരെ സഹായിച്ച ബ്രിട്ടീഷ്‌ ഭരണാധികാരികളുടെയും നയങ്ങള്‍ 1836 - 1853 കാലത്ത്‌ ഏറനാട്, വള്ളുവനാടു താലൂക്കുകളില്‍ മാപ്പിളമാരുടെ കലാപങ്ങള്‍ക്കു വഴിതെളിച്ചു. ഇവയെ നേരിടാനാണ്‌ 1854-ല്‍ മലബാര്‍ സ്‌പെഷ്യല്‍ പോലീസ്‌ രൂപവത്‌കരിച്ചത്‌.[[B091]]

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ അച്ചടി ശാലകളുടെ വ്യാപനവും പത്രങ്ങളുടെയും വിദ്യാലയങ്ങളുടെയും ആവിര്‍ഭാവവും സാഹിത്യത്തിന്റെ വികാസവും കേരളത്തെ സവിശേഷ പരിവര്‍ത്തനത്തിനു വിധേയമാക്കി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയമായ ഉണര്‍ച്ച ആരംഭിച്ചു. ദേശീയ പ്രസ്ഥാനത്തിന്റെ അലയൊലികള്‍ കേരളത്തിലും മഹാതരംഗമായി മാറി.[[B092]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.