കൊച്ചി


തിരുവിതാംകൂറിലെപ്പോലെ പുരോഗതിയുടെ വിവിധ ഘട്ടങ്ങള്‍ കൊച്ചിയിലും മലബാറിലുമുണ്ടായി. 1812 മുതല്‍ 1947 വരെ ബ്രിട്ടീഷുകാര്‍ നിയമിച്ച ദിവാന്‍മാരാണ്‌ കൊച്ചിയുടെ ഭരണം നിര്‍വഹിച്ചത്‌. കേണല്‍ മണ്‍റോ (1812 - 1818), നഞ്ചപ്പയ്യ (1815 - 1825), ശേഷ ഗിരിറാവു (1825 - 1830), എടമന ശങ്കരമേനോന്‍ (1830 - 1835), വെങ്കട സുബ്ബയ്യ (1835 - 1840), ശങ്കര വാരിയര്‍ (1840 - 1856), വെങ്കട റാവു (1856 - 1860), തോട്ടയ്‌ക്കാട്ടു ശങ്കുണ്ണിമേനോന്‍ (1860 - 1879), തോട്ടയ്‌ക്കാട്ടു ഗോവിന്ദമേനോന്‍ (1879 - 1889), തിരുവെങ്കിടാചാര്യ (1889 - 1892), ജി. സുബ്രഹ്മണ്യ പിള്ള (1892 - 1896), പി. രാജഗോപാലാചാരി (1896 - 1901), എല്‍. ലോക്ക്‌ (1901 - 1902). എന്‍. പട്ടാഭിരാമ റാവു (1902 - 1907), എ. ആര്‍. ബാനര്‍ജി (1907 - 1914), ജെ. ഡബ്ല്യു. ഭോര്‍ (1914 - 1919), ടി. വിജയരാഘവാചാരി (1919 - 1922), പി. നാരായണമേനോന്‍ (1922 - 1925), ടി. എസ്‌. നാരായണയ്യര്‍ (1925 - 1930), സി. ജി. ഹെര്‍ബര്‍ട്ട്‌ (1930 - 1935), ആര്‍. കെ. ഷണ്‍മുഖം ചെട്ടി (1935 - 1941), എ. എഫ്‌. ഡബ്ല്യു. ഡിക്‌സണ്‍ (1941 - 1943), സര്‍ ജോര്‍ജ്‌ ബോഗ്‌ (1943 - 1944), സി. പി. കരുണാകര മേനോന്‍ (1944 - 1947) എന്നിവരായിരുന്നു സ്വാതന്ത്ര്യലബ്ധി വരെയുള്ള കൊച്ചി ദിവാന്‍മാര്‍.[[B088]]

കേണല്‍ മണ്‍റോ ഏര്‍പ്പെടുത്തിയ പരിഷ്‌കാരങ്ങള്‍ കൊച്ചിയെ ആധുനികതയിലേക്കു നയിച്ചു. ഠാണാദാര്‍മാര്‍ എന്ന പോലീസ്‌ സേനയുടെ രൂപവത്‌കരണം, എറണാകുളത്ത്‌ ഹജ്ജൂര്‍ കച്ചേരി സ്ഥാപിക്കല്‍ തുടങ്ങിയ പരിഷ്‌കാരങ്ങള്‍ അദ്ദേഹം കൊണ്ടു വന്നു. ദിവാന്‍ നഞ്ചപ്പയ്യ 1821-ല്‍ അടിമകളെ ദണ്ഡിക്കുന്നതു നിരോധിച്ചു കൊണ്ട്‌ വിളംബരം നടത്തി. പുത്തന്‍ എന്ന പുതിയ നാണയവും അദ്ദേഹം ഏര്‍പ്പെടുത്തി. ശങ്കര വാരിയരുടെ കാലത്താണ്‌ അടിമസമ്പ്രദായം നിര്‍ത്തലാക്കിയത്‌ (1854). 1845-ല്‍ സ്ഥാപിതമായ എലിമെന്ററി ഇംഗ്ലീഷ്‌ സ്‌കൂള്‍ പില്‌ക്കാലത്ത്‌ മഹാരാജാസ്‌ കോളേജായി മാറി.[[B089]]

1889-ല്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള ആദ്യത്തെ സ്‌കൂള്‍ തൃശ്ശൂരില്‍ സ്ഥാപിതമായി. ഷൊര്‍ണ്ണൂര്‍ - എറണാകുളം തീവണ്ടിപ്പാതയുടെ നിര്‍മാണം, എറണാകുളത്ത്‌ ചീഫ്‌ കോര്‍ട്ട്‌ സ്ഥാപിക്കല്‍, കണ്ടെഴുത്തിന്റെ പൂര്‍ത്തീകരണം, പൊതുജനാരോഗ്യവകുപ്പ്‌ രൂപവത്‌കരണം, എറണാകുളം നഗരത്തിലെ ശുദ്ധജല വിതരണ പദ്ധതി തുടങ്ങിയവയിലൂടെ കൊച്ചി ആധുനികീകരിക്കപ്പെട്ടു. 1925-ല്‍ കൊച്ചിയില്‍ നിയമനിര്‍മാണസഭ നിലവില്‍ വന്നു. 1938 ജൂണ്‍ 18ന്‌ ഹൈക്കോടതിയും ഉദ്‌ഘാടനം ചെയ്‌തു.[[B090]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.