സൈലന്റ്‌ വാലി ദേശീയോദ്യാനം


സ്ഥലം : പാലക്കാടു ജില്ലയിലെ മണ്ണാര്‍ക്കാടു നിന്ന്‌ 40 കി. മീ. 
ആകര്‍ഷണങ്ങള്‍ : അപൂര്‍വമായ ഉഷ്‌ണമേഖലാ നിത്യഹരിതവനം

പാലക്കാട്‌ ജില്ലയുടെ വടക്കു കിഴക്കു മൂലയില്‍ കിടക്കുന്ന സൈലന്റ്‌ വാലി ദേശീയോദ്യാന (Silent Valley National Park)ത്തിന്‌ 90 ചതുരശ്രകിലോമീറ്റര്‍ വിസ്‌തൃതിയുണ്ട്‌. നീലഗിരി ബയോസ്‌ഫിയര്‍ റിസര്‍വിന്റെ ഹൃദയഭാഗമാണ്‌ സൈലന്റ്‌ വാലി. ചീവീടുകള്‍ ഇല്ലാത്തതിനാലാണ്‌ 'നിശ്ശബ്ദ താഴ്‌വര' (Silent Valley)എന്ന പേര്‌ ഈ നിത്യഹരിതവനത്തിനു ലഭിച്ചത്‌. അപൂര്‍വമായ പക്ഷികളും മൃഗങ്ങളും ഇവിടെയുണ്ട്‌. ഇന്ത്യന്‍ ഉപദ്വീപിലെ സസ്‌തനികളുടെ വലിയ വിഭാഗത്തിനു പുറമേ 100 ജാതി ശലഭങ്ങള്‍, 400 ജാതി ഈയാംപറ്റകള്‍ തുടങ്ങിയവയുള്ള ഈ വനത്തില്‍ സിലോണ്‍ ഫ്രോഗ്‌ മോത്ത്‌, ഗ്രേറ്റ്‌ ഇന്ത്യന്‍ ഹോണ്‍ബില്‍, സിംഹവാലന്‍ കുരങ്ങ്‌ തുടങ്ങിയ അപൂര്‍വ ജീവികളെ കാണാം. സമുദ്രനിരപ്പിന്‌ 2000 മീറ്റര്‍ ഉയരെ നീലഗിരി നിരകളില്‍ ഉദ്‌ഭവിക്കുന്ന കുന്തിപ്പുഴ സൈലന്റ്‌ വാലിയിലൂടെ കടന്നു പോകുന്നു. ഒരിക്കലും കലങ്ങി മറിയാതെ സ്‌ഫടികശുദ്ധമായാണ്‌ കുന്തിപ്പുഴയുടെ പ്രവാഹം. തണുത്ത കാലാവസ്ഥ നിറഞ്ഞ സൈലന്റ്‌ വാലിയില്‍ വേനല്‍ മഴകള്‍ സാധാരണയാണ്‌. 

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : പാലക്കാട്‌ 80 കി. മീ.
സമീപസ്ഥ വിമാനത്താവളം : കോയമ്പത്തൂര്‍ 55 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.