പൂമുള്ളി മന


കേരളത്തിലെ ഏറ്റവും പഴക്കമുള്ള നമ്പൂതിരി കുടുംബങ്ങളിലൊന്നിന്റെ ആസ്ഥാനമാണ്‌ പൂമുള്ളി മന. അഞ്ചു നൂറ്റാണ്ടോളം പഴക്കമുണ്ട്‌ ഈ മനയ്‌ക്ക്‌. ആയുര്‍വേദം, കളരിപ്പയറ്റ്‌, യോഗവിദ്യ, രംഗകലകള്‍ തുടങ്ങിയവയില്‍ വിദഗ്‌ധരാണ്‌ മനയിലുള്ളവരില്‍ പലരും. 

ആറാം തമ്പുരാന്‍ എന്നറിയപ്പെട്ടിരുന്ന പരേതനായ പൂമുള്ളി നീലകണ്‌ഠന്‍ നമ്പൂതിരി മിക്ക വിജ്ഞാനമണ്ഡലങ്ങളിലും നിഷ്‌ണാതനായിരുന്നു. വിവിധ വിഷയങ്ങളിലുള്ള അപാരമായ പാണ്ഡിത്യം കൊണ്ട്‌ 'അറിവിന്റെ തമ്പുരാന്‍' എന്നാണ്‌ അദ്ദേഹം വിളിക്കപ്പെട്ടത്‌. തികഞ്ഞ ആയുര്‍വേദ പണ്ഡിതനായ അദ്ദേഹത്തിന്റെ ശ്രമത്താലാണ്‌ ഷൊര്‍ണ്ണൂര്‍ ആയുര്‍വേദസമാജത്തില്‍ പ്രമേഹം, വന്ധ്യത എന്നിവയ്‌ക്ക്‌ ഗവേഷണ സൗകര്യമുണ്ടായത്‌. വിഷവൈദ്യം, ഗജചികിത്സ എന്നിവയിലും അദ്ദേഹം വിദഗ്‌ധനായിരുന്നു. കളരിപ്പയറ്റ്‌, യോഗവിദ്യ എന്നിവയില്‍ പൂമുള്ളി നീലകണ്‌ഠന്‍ നമ്പൂതിരിക്കുണ്ടായിരുന്ന വൈദഗ്‌ധ്യം പ്രശസ്‌തമാണ്‌. 

1997-ല്‍ അദ്ദേഹം മരിച്ചപ്പോള്‍ സ്ഥാപിതമായ പൂമുള്ളി ആറാം തമ്പുരാന്‍ ആയുര്‍വേദ മന ഇന്ന്‌ ആയുര്‍വേദം, കളരി, യോഗവിദ്യ തുടങ്ങിയവയുടെ പൈതൃക കേന്ദ്രമാണ്‌. എല്ലാ ആധുനികസൗകര്യങ്ങളുമുള്ള 12 കിടപ്പുമുറികള്‍ ഇവിടെയുണ്ട്‌. ആയുര്‍വേദം, ഹസ്‌ത്യായുര്‍വേദം, വിഷചികിത്സ, വേദങ്ങള്‍, ഉപനിഷത്തുകള്‍, തന്ത്രം, മന്ത്രങ്ങള്‍, സംഗീതം തുടങ്ങിയ ഭിന്നവിഷയങ്ങളെപ്പറ്റിയുള്ള പുസ്‌തകങ്ങളും താളിയോലകളും അടങ്ങിയ ലൈബ്രറിയും ആയുര്‍വേദമനയിലുണ്ട്‌. കേരളീയോപകരണങ്ങളുടെ ഒരു മ്യൂസിയവും ഇവിടെ പ്രവര്‍ത്തിക്കുന്നു. ആയുര്‍വേദചികിത്സാകേന്ദ്രം കൂടിയായ മനയില്‍ ഒരു ഔഷധസസ്യത്തോട്ടമുണ്ട്‌. 

മേല്‍വിലാസം :
പൂമുള്ളി ആറാം തമ്പുരാന്‍ ആയുര്‍വേദ മന
പെരിങ്ങോട്‌ പി. ഒ., കൂറ്റനാട്‌ വഴി
പാലക്കാട്‌
ടെലിഫോണ്‍ : 00 91 466 2370660
മൊബൈല്‍ : 91 9846045696, 9846095696
ഈ-മെയില്‍ : info@ayurvedamana. com
വെബ്‌സൈറ്റ്‌ : www.ayurvedamana.com

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.