പറമ്പിക്കുളം വന്യജീവി സങ്കേതം


സ്ഥലം : പാലക്കാടു നിന്ന്‌ 110 കി. മീ. 

സഹ്യപര്‍വതത്തില്‍ നെല്ലിയാമ്പതി മലനിരകള്‍ക്കും തമിഴ്‌നാട്ടിലെ ആനമലനിരകള്‍ക്കുമിടയില്‍ കിടക്കുന്ന പറമ്പിക്കുളം വന്യജീവിസങ്കേത (Parambikkulam Wildlife Sanctuary)ത്തിന്‌ 285 ചതുരശ്രകിലോമീറ്റര്‍ വിസ്‌തൃതിയുണ്ട്‌. 

കേരളത്തിലെ സസ്യസമ്പത്തിന്റെ പരിച്ഛേദം അവതരിപ്പിക്കുന്ന പറമ്പിക്കുളം വനമേഖലയില്‍ മലയര്‍, കാടര്‍, മുതുവാന്മാര്‍ തുടങ്ങിയ ആദിവാസി ജനവിഭാഗങ്ങള്‍ വസിക്കുന്നു. സിംഹവാലന്‍ കുരങ്ങ്‌, കടുവ, മൂര്‍ഖന്‍ പാമ്പ്‌ തുടങ്ങിയവ ഉള്‍പ്പെടെ വലിയൊരു വന്യജീവി സഞ്ചയവും ഇവിടെയുണ്ട്‌. തേക്ക്‌, വേപ്പ്‌, ചന്ദനം തുടങ്ങിയ ഒട്ടേറെ മരങ്ങള്‍ ഈ കാട്ടില്‍ കാണാം. ഏറ്റവും പഴക്കമുള്ള തേക്കുമരമായ കന്നിമാരി ഇവിടെയാണുള്ളത്‌. 

പറമ്പിക്കുളം ജലസംഭരണിയില്‍ ബോട്ടിങ്ങ്‌ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. വനംവകുപ്പിന്റെ അനുമതിയോടെ വനസഞ്ചാരം നടത്താം. തുണക്കടവിലെ റിസര്‍വ്‌ വനമേഖലയില്‍ ഒരു ട്രീഹൗസ്‌ ഉണ്ട്‌. ഇവിടത്തേക്ക്‌ മുന്‍കൂട്ടി റിസര്‍വേഷന്‍ വേണം. സംസ്ഥാന വനംവകുപ്പിന്റെ റെസ്റ്റ്‌ ഹൗസുകള്‍ തുണക്കടവ്‌, തെള്ളിക്കല്‍, എലത്തോട്‌ എന്നിവിടങ്ങളിലുണ്ട്‌. 

എത്തേണ്ട വിധം
തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ നിന്ന്‌ റോഡുമാര്‍ഗം പറമ്പിക്കുളത്തെത്താം, ദൂരം 65 കി. മീ. 
പാലക്കാടു നിന്ന്‌ പൊള്ളാച്ചി വരെ 45 കിലോമീറ്ററുണ്ട്‌.

സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : പൊള്ളാച്ചി 65 കി. മീ. 
സമീപസ്ഥ വിമാനത്താവളം : കോയമ്പത്തൂര്‍ പാലക്കാടു നിന്ന്‌ 55 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.