ടിപ്പുവിന്റെ കോട്ട


സ്ഥലം : പാലക്കാട്‌ നഗരമധ്യം

ടിപ്പുവിന്റെ കോട്ടയെന്ന്‌ അറിയപ്പെടുന്ന പാലക്കാട്‌ കോട്ടയുടെ സ്ഥാനം പാലക്കാട്‌ പട്ടണത്തിന്റെ നടുവിലാണ്‌. 1766-ല്‍ നിര്‍മിക്കപ്പെട്ട ഈ കോട്ട ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയുടെ കീഴിലുള്ള സംരക്ഷിതസ്‌മാരകമാണ്‌. വെട്ടുകല്ലു (laterite)കൊണ്ടുള്ള കോട്ട മൈസൂര്‍ ഭരണാധികാരിയായിരുന്ന ഹൈദര്‍ അലി (1717 - 1782) യാണ്‌ നിര്‍മിച്ചത്‌. മലബാറും കൊച്ചിയും കീഴടക്കിയപ്പോഴാണ്‌ ഹൈദര്‍ കോട്ട പണിതത്‌. അദ്ദേഹത്തിന്റെ മകന്‍ ടിപ്പുസുല്‍ത്താനും (1750 - 1799) ഇവിടെ ആധിപത്യമുറപ്പിച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയിരുന്ന ടിപ്പുവിന്‌ കേരളത്തിലെ ശക്തി കേന്ദ്രങ്ങളിലൊന്നായിരുന്നു പാലക്കാട്‌ കോട്ട. 1784-ല്‍ 11 ദിവസത്തെ ഉപരോധത്തിനു ശേഷം കേണല്‍ ഫുള്ളര്‍ട്ടന്റെ നേതൃത്വത്തില്‍ ബ്രിട്ടീഷ്‌ സേന കോട്ട കീഴടക്കി. പിന്നീട്‌ കോഴിക്കോട്ടെ സാമൂതിരി രാജാക്കന്മാര്‍ക്കു കീഴിലായി കോട്ട. 1790-ല്‍ ബ്രിട്ടീഷുകാര്‍ കോട്ട തിരിച്ചു പിടിച്ചു. 1799-ല്‍ ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തില്‍ ടിപ്പു മരിച്ചു. അദ്ദേഹത്തിന്റെ പേരിലാണ്‌ പിന്നീട്‌ കോട്ട അറിയപ്പെട്ടത്‌. 

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : പാലക്കാട്‌ 5 കി. മീ. 
സമീപസ്ഥ വിമാനത്താവളം : കോയമ്പത്തൂര്‍ 55 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.