ഗാന്ധിസേവാസദന്‍ കഥകളി ആന്റ്‌ ക്ലാസിക്കല്‍ ആര്‍ട്‌സ്‌ അക്കാദമി


കഥകളി സദനം എന്നു പൊതുവേ അറിയപ്പെടുന്ന ഗാന്ധിസേവാസദനം അക്കാദമി ഒറ്റപ്പാലത്തെ പേരൂരിലാണ്‌ നിലകൊള്ളുന്നത്‌. 10 ഏക്കര്‍ വിസ്‌തൃതിയുണ്ട്‌ സദനത്തിന്റെ കാമ്പസിന്‌. കഥകളി പഠിപ്പിക്കുന്നതിനു വേണ്ടി സമര്‍പ്പിക്കപ്പെട്ടതാണ്‌ ഈ സ്ഥാപനം. 1953-ല്‍ സ്ഥാപിതമായ സദനത്തിന്റെ സുവര്‍ണജൂബിലി 2003-ല്‍ ആഘോഷിച്ചു. ദീര്‍ഘകാല, ഹ്രസ്വകാല കോഴ്‌സുകള്‍ ഇവിടെ നടത്തുന്നു. വിദേശീയരെ ഉദ്ദേശിച്ചുള്ളതാണ്‌ ഹ്രസ്വകാല കോഴ്‌സുകള്‍. മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി, സദനം കൃഷ്‌ണന്‍കുട്ടി, സദനം രാമന്‍കുട്ടി, സദനം ബാലകൃഷ്‌ണന്‍, സദനം വാസുദേവന്‍, ചെര്‍പ്പുളശ്ശേരി ശിവന്‍ തുടങ്ങിയ ഒട്ടേറെ പ്രഗല്‍ഭ കഥകളി കഥാകാരന്മാരെ സൃഷ്ടിച്ചിട്ടുണ്ട്‌ സദനം. മുന്‍ സോവിയറ്റ്‌ യൂണിയനും യൂറോപ്യന്‍ രാജ്യങ്ങളും സന്ദര്‍ശിച്ച്‌ സദനത്തിലെ കഥകളി സംഘങ്ങള്‍ പല തവണ കഥകളി അവതരിപ്പിച്ചിട്ടുണ്ട്‌. 
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : www.kathakalisadanam.com

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷനുകള്‍ : ഒറ്റപ്പാലവും, പാലക്കാടും
സമീപസ്ഥ വിമാനത്താവളം : കോയമ്പത്തൂര്‍ 55 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.