ഞവര ഇക്കോ ഫാം


ചിറ്റൂര്‍പ്പുഴയുടെ തീരത്തുള്ള അസാധാരണമായൊരു കാര്‍ഷിക പരീക്ഷണകേന്ദ്രമാണ്‌ ഞവര ഇക്കോ ഫാം. ആരോഗ്യസംബന്ധിയായ പ്രാധാന്യമുള്ള ഞവരനെല്ലിന്റെ നഷ്ടപ്പെട്ട പ്രതാപവും പ്രചാരവും തിരിച്ചു പിടിക്കാനുള്ള ലക്ഷ്യത്തോടെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ശ്രീ. നാരായണന്‍ ഉണ്ണിയാണ്‌ ഈ കൃഷിയിടത്തിന്റെ ഉടമ. പ്രധാനമായും വടക്കന്‍ കേരളത്തില്‍ കാണപ്പെടുന്ന തനതു നെല്ലിനമാണ്‌ ഞവര. 2500 വര്‍ഷം മുമ്പു തന്നെ ഞവരനെല്ല്‌ കൃഷി ചെയ്‌തിരുന്നു. പഞ്ചകര്‍മ ചികിത്സയില്‍ ഞവരനെല്ല്‌ ഉപയോഗിക്കുന്നുണ്ട്‌.

ഞവര ഇക്കോഫാമിലെ 18 ഏക്കര്‍ കൃഷിയിടത്തില്‍ ഞവരക്കൃഷിക്കു പുറമേ തെങ്ങ്‌, മാവ്‌, ഔഷധ സസ്യങ്ങള്‍, മുള, പച്ചക്കറികള്‍ തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്‌. അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ്‌ പ്രോസസ്‌ഡ്‌ ഫുഡ്‌ പ്രോഡക്ട്‌സ്‌ എക്‌സ്‌പോര്‍ട്ട്‌ ഡിവലപ്‌മെന്റ്‌ അതോറിറ്റി (APEDA)യുടെ അംഗീകൃത ഏജന്‍സികളിലൊന്നായ ഇന്‍ഡോസെര്‍ട്ട്‌ (Indocert)അംഗീകരിച്ചിട്ടുള്ളതാണ്‌ ഈ ഫാം.

ഒരു സമയം എട്ടു സന്ദര്‍ശകരെ മാത്രമേ ഫാമിന്‌ ഉള്‍ക്കൊള്ളാനാവൂ. അവര്‍ക്ക്‌ ഇവിടെ തങ്ങാനും പ്രാദേശിക വിഭവങ്ങള്‍ ആസ്വദിക്കാനും അവസരമുണ്ട്‌. ഫാമിലുള്ള തറവാടു വീട്ടില്‍ പഴയ കാര്‍ഷികോപകരണങ്ങളും ഞവര വിത്തിനങ്ങളും മറ്റു പലതരം നെല്ലിനങ്ങളും കാര്‍ഷികോത്‌പന്നങ്ങളും സൂക്ഷിച്ചിട്ടുണ്ട്‌. എണ്‍പതോളം വരുന്ന വ്യത്യസ്‌ത മരങ്ങളും ചെടികളും നടന്നു കാണാവുന്ന വഴിത്താരയും ഫാമിലുണ്ട്‌.

ഫാമിലെ ഞവര വയലുകളില്‍ നടക്കുന്ന കൃഷിപ്പണികളില്‍ സന്ദര്‍ശകര്‍ക്കും വേണമെങ്കില്‍
പങ്കെടുക്കാം.

മേല്‍വിലാസം :
P. Narayanan Unni
Navara Eco Farm, Karukamani Kalam
Chittur College P.O.
Palakkad - 678104
Telephone :00 91 4923 221177, 222277
Mobile :09447277749
E-mail :unny@navara.in
website :www.navara.in

എത്തേണ്ട വിധം 
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : പാലക്കാട്‌ ജങ്‌ഷന്‍ 20 കി. മീ.
സമീപസ്ഥ വിമാനത്താവളം : കോയമ്പത്തൂര്‍, 55 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.