മലമ്പുഴ


സ്ഥലം : പാലക്കാട്‌ ടൗണില്‍ നിന്ന്‌ 10 കി. മീ. 
ആകര്‍ഷണങ്ങള്‍ : അണക്കെട്ട്‌, അമ്യൂസ്‌മെന്റ്‌ പാര്‍ക്ക്‌, ബോട്ടിങ്‌ സൗകര്യങ്ങള്‍, റോക്ക്‌ ഗാര്‍ഡന്‍, റോപ്‌ വേ. 

സഹ്യപര്‍വതത്തിന്റെ ചുവട്ടിലുള്ള ചെറിയ ടൗണ്‍ഷിപ്പായ മലമ്പുഴയ്‌ക്ക്‌ ആ പേരു കിട്ടിയത്‌ മലമ്പുഴ നദിയില്‍ നിന്നാണ്‌. കേരളത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള നദിയായ ഭാരതപ്പുഴയുടെ പോഷകമാണ്‌ മലമ്പുഴ. സാഹസിക സഞ്ചാരത്തിനുള്ള സൗകര്യങ്ങളും വിശാലമായ അണക്കെട്ടുമാണ്‌ മലമ്പുഴയെ സഞ്ചാരികള്‍ക്കു പ്രിയങ്കരമാക്കുന്നത്‌. 

മലമ്പുഴ ഡാമിനു ചുറ്റും മനോഹരമായ പൂന്തോട്ടങ്ങളും അമ്യൂസ്‌മെന്റ്‌ പാര്‍ക്കുകളുമുണ്ട്‌. ശിലോദ്യാനം, മത്സ്യാകൃതിയുള്ള അക്വേറിയം, സര്‍പ്പോദ്യാനം, റോപ്‌ വേ, കാനായി കുഞ്ഞിരാമന്റെ പ്രശസ്‌ത ശില്‌പമായ 'യക്ഷി' തുടങ്ങിയവയാണ്‌ മലമ്പുഴ ഗാര്‍ഡനിലെ മുഖ്യ 
ആകര്‍ഷണങ്ങള്‍. 

ഉപേക്ഷിക്കപ്പെട്ട വളകള്‍, ഓടുകള്‍, പ്ലാസ്റ്റിക്‌ പാത്രങ്ങള്‍ തുടങ്ങിയ പാഴ്‌ വസ്‌തുക്കള്‍ കൊണ്ടു നിര്‍മ്മിച്ചതാണ്‌ റോക്‌ ഗാര്‍ഡന്‍ (ശിലോദ്യാനം). നേക്‌ ചന്ദ്‌ സയ്‌നിയാണ്‌ ഇതിന്റെ ശില്‌പി. അദ്ദേഹം ചണ്ഡീഗഢില്‍ നിര്‍മിച്ചിട്ടുള്ള റോക്‌ ഗാര്‍ഡന്‍ ലോകപ്രസിദ്ധമാണ്‌. 

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : പാലക്കാട്‌
സമീപസ്ഥ വിമാനത്താവളം : കോയമ്പത്തൂര്‍, പാലക്കാടു നിന്ന്‌ 55 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.