മാര്‍ഗി


സ്ഥലം : തിരുവനന്തപുരം റെയില്‍വേസ്റ്റേഷനില്‍ നിന്ന്‌ രണ്ടു കിലോമീറ്റര്‍ മാത്രം അകലെ
സന്ദര്‍ശന സമയം : വെള്ളിയാഴ്‌ച വൈകുന്നേരം
ആകര്‍ഷണം : പരമ്പരാഗത അന്തരീക്ഷത്തില്‍ കഥകളിയും കൂടിയാട്ടവും ഉള്‍പ്പെടെയുള്ള കലാരൂപങ്ങള്‍ അരങ്ങേറുന്നു. കഥകളിക്കു ചമയമിടുന്നതും കാണാം. 

കൂടിയാട്ടം, ചാക്യാര്‍കൂത്ത്‌, നങ്ങ്യാര്‍കൂത്ത്‌, പാഠകം, കഥകളി തുടങ്ങിയ കലാരൂപങ്ങള്‍ അരങ്ങേറുന്ന കലാകേന്ദ്രമാണ്‌ മാര്‍ഗി. രണ്ടിടത്തായാണ്‌ മാര്‍ഗി പ്രവര്‍ത്തിക്കുന്നത്‌. വലിയശാലയിലെ മാര്‍ഗിയില്‍ കൂടിയാട്ടം, ചാക്യാര്‍കൂത്ത്‌, നങ്ങ്യാര്‍കൂത്ത്‌, പാഠകം എന്നിവ അരങ്ങേറുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു. കിഴക്കേകോട്ടയിലെ മാര്‍ഗി കഥകളിക്കു വേണ്ടി മാത്രമുള്ളതാണ്‌. ഡി. അപ്പുക്കുട്ടന്‍ നായരാണ്‌ 1970-ല്‍ മാര്‍ഗി സ്ഥാപിച്ചത്‌. ചെറുതുരുത്തിയിലെ കേരള കലാമണ്ഡലത്തിലെയും ചെന്നൈയ്‌ക്കടുത്തുള്ള അഡയാറിലെ രുക്‌മിണീ ദേവി അരുണ്‍ഡെയ്‌ലിന്റെ നൃത്തവിദ്യാലയത്തിലെയും കൂത്തമ്പലങ്ങളുടെ വാസ്‌തുശില്‌പി അദ്ദേഹമായിരുന്നു.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.