നേപ്പിയര്‍ മ്യൂസിയം


സ്ഥലം : നഗരഹൃദയത്തില്‍ മൃഗശാലയോടു ചേര്‍ന്നാണ്‌ നേപ്പിയര്‍ മ്യൂസിയവും ആര്‍ട്ട്‌ ഗാലറികളും
സന്ദര്‍ശനസമയം : രാവിലെ 10 മുതല്‍ വൈകുന്നേരം 4.45 വരെ. തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ ഉച്ചയ്‌ക്കു ശേഷം അവധി. ജനുവരി 26, ഓഗസ്‌റ്റ്‌ 15, തിരുവോണം, മഹാനവമി ദിവസങ്ങളിലും അവധി. 

ഇന്‍ഡോ-സാരസനിക്‌ ശൈലിയില്‍ 19-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച മന്ദിരമാണ്‌ നേപ്പിയര്‍ മ്യൂസിയത്തിന്റേത്‌. മദ്രാസിലെ ബ്രിട്ടീഷ്‌ ഗവര്‍ണര്‍ ജനറലായിരുന്ന ജോണ്‍ നേപ്പിയറിന്റെ സ്‌മരണാര്‍ത്ഥമാണ്‌ മ്യൂസിയത്തിന്‌ ആ പേരു നല്‍കിയിട്ടുള്ളത്‌. ഗവണ്‍മെന്റ്‌ ആര്‍ട്ട്‌ മ്യൂസിയം എന്ന പേരു കൂടിയുണ്ട്‌ ഈ കാഴ്‌ച ബംഗ്ലാവിന്‌. കേരളീയ, മുഗള്‍, ചൈനീസ്‌, ഇറ്റാലിയന്‍ വാസ്‌തുശില്‌പശൈലികള്‍ ഇവിടെ ഒത്തു ചേരുന്നു. അപൂര്‍വ്വമായ പുരാവസ്‌തുക്കള്‍, വിഗ്രഹങ്ങള്‍, ആഭരണങ്ങള്‍, ദന്തശില്‌പങ്ങള്‍ തുടങ്ങിയവ മ്യൂസിയത്തിലുണ്ട്‌. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകമത്രയും വെളിപ്പെടുത്തുന്നതാണ്‌ ഈ കാഴ്‌ചബംഗ്ലാവ്‌. 

രാജാരവിവര്‍മയുടെ പെയിന്റിങ്ങുകളാണ്‌ ശ്രീചിത്രാ ആര്‍ട്ട്‌ ഗാലറിയുടെ ഏറ്റവും വലിയ ആകര്‍ഷണം. റഷ്യന്‍ ചിത്രകാരനായ റോറിച്ചിന്റെ ചിത്രങ്ങളും മുഗള്‍, രജപുത്ര, തഞ്ചാവൂര്‍ ശൈലികളില്‍ പെട്ട ചിത്രങ്ങളും ചൈന, ജപ്പാന്‍, ടിബറ്റ്‌, ബാലിദ്വീപ്‌ എന്നിവിടങ്ങളിലുള്ള ചിത്രങ്ങളുമെല്ലാം ചേര്‍ന്ന ഗാലറി അപൂര്‍വമായ ദൃശ്യാനുഭവമാണു നല്‍കുന്നത്‌. 

ആധുനിക ഇന്ത്യന്‍ ചിത്രകലയുടെ ആചാര്യന്മാരിലൊരാളും ചെന്നൈയിലെ കലാകാരന്മാരുടെയും കലാകാരികളുടെയും ഗ്രാമമായ ചോഴമണ്ഡലത്തിന്റെ സ്ഥാപകനുമായ കെ. സി. എസ്‌. പണിക്കരുടെ ചിത്രങ്ങള്‍ മറ്റൊരു ഗാലറിയില്‍ സൂക്ഷിച്ചിരിക്കുന്നു. 

മ്യൂസിയം വളപ്പില്‍ പ്ലാസ്റ്റിക്കിനു നിരോധനമുണ്ട്‌. 

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : തിരുവനന്തപുരം 2 കി. മീ. 
സമീപസ്ഥ വിമാനത്താവളം : തിരുവനന്തപുരം 6 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.