നെയ്യാര്‍ ഡാം


തിരുവനന്തപുരം നഗരത്തില്‍ നിന്ന്‌ 32 കി. മീ. അകലെയുള്ള നെയ്യാര്‍ ഡാം ജനപ്രിയമായ ഉല്ലാസകേന്ദ്രമാണ്‌. നഗരത്തില്‍ നിന്ന്‌ നെയ്യാര്‍ ഡാമിലേക്ക്‌ ബസ്‌ കിട്ടുകയും എളുപ്പമാണ്‌. നെയ്യാര്‍ വന്യജീവിസങ്കേതത്തിന്റെ ഭാഗമാണ്‌ നെയ്യാര്‍ അണക്കെട്ട്‌. നെയ്യാര്‍ നദിയിലാണ്‌ ജലസേചനത്തിനു വേണ്ടിയുള്ള ഈ ഡാം നിര്‍മ്മിച്ചിട്ടുള്ളത്‌. ആനയും കാട്ടുപോത്തും കാട്ടുപന്നിയും ഉള്‍പ്പെടെ അപൂര്‍വമായ ഒട്ടേറെ ജന്തുക്കളും ഔഷധസസ്യങ്ങളും നിറഞ്ഞതാണ്‌ നെയ്യാര്‍ വനമേഖല. ചീങ്കണ്ണിവളര്‍ത്തല്‍ കേന്ദ്രവും സിംഹങ്ങളുള്ള സഫാരി പാര്‍ക്കും നെയ്യാര്‍ ഡാം പരിസരത്തുണ്ട്‌. ബോട്ടിങ്ങ്‌ സൗകര്യമാണ്‌ മറ്റൊരാകര്‍ഷണം. ഡാമിലെ പൂന്തോട്ടം നൂറുകണക്കിനു ഉല്ലാസയാത്രികരെ ആകര്‍ഷിക്കുന്നു. 

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : തിരുവനന്തപുരം 32 കി. മീ. 
സമീപസ്ഥ വിമാനത്താവളം : തിരുവനന്തപുരം 38 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.