പൊന്‍മുടി


സ്ഥലം : തിരുവനന്തപുരം നഗരത്തില്‍ നിന്ന്‌ 61 കി. മീ. 
ആകര്‍ഷണം : സമുദ്രനിരപ്പില്‍ നിന്ന്‌ 915 മീ. ഉയരത്തില്‍

തിരുവനന്തപുരം നഗരത്തില്‍ നിന്ന്‌ ചെറു ദൂരം മാത്രമുളള പൊന്മുടി ഏതു ഹൃദയവും കവരുന്ന സുഖവാസകേന്ദ്രമാണ്‌. വളഞ്ഞുപുളഞ്ഞുപോകുന്ന മലമ്പാതകളും കാടിന്റെ പച്ചപ്പും തണുത്ത കാറ്റും ഈ ഹില്‍റിസോര്‍ട്ടിനെ സഞ്ചാരികളുടെ സ്വര്‍ഗ്ഗമാക്കുന്നു. കാട്ടുപൂക്കളും ചിത്രശലഭങ്ങളും കുഞ്ഞരുവികളുമെല്ലാമുള്ള പൊന്മുടി ട്രെക്കിങ്ങിന്‌ ഏറ്റവും പറ്റിയ ഇടങ്ങളിലൊന്നാണ്‌. തേയിലത്തോട്ടങ്ങളും മഞ്ഞുപുതച്ചു നില്‍ക്കുന്ന മലമുടികളും പൊന്‍മുടിയുടെ അഴക്‌ കൂട്ടുന്നു. താമസത്തിന്‌ കോട്ടേജുകളും ഡോര്‍മിറ്ററിയും ലഭ്യമാണ്‌. തിരുവനന്തപുരത്തും നെടുമങ്ങാടും നിന്ന്‌ ബസ്സില്‍ പൊന്മുടിയിലെത്താം. 

എത്തേണ്ട വിധം 
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : തിരുവനന്തപുരം 61 കി. മീ. 
സമീപസ്ഥ വിമാനത്താവളം: തിരുവനന്തപുരം 67 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.