വര്‍ക്കല


സ്ഥലം : തിരുവനന്തപുരം നഗരത്തിന്‌ 51 കി. മീ. വടക്ക്‌, കൊല്ലത്തിന്‌ 37 കി. മീ. തെക്ക്‌
ആകര്‍ഷണം : ബീച്ച്‌, ധാതു ഉറവകള്‍, ശിവഗിരിമഠം, പുരാതനമായ മഹാവിഷ്‌ണു ക്ഷേത്രം

വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒട്ടേറെ കേന്ദ്രങ്ങളുള്ള പ്രദേശമാണ്‌ വര്‍ക്കല. ധാതുജല ഉറവകളുള്ള മനോഹരമായ ബീച്ചും (പാപനാശം ബീച്ച്‌) രണ്ടായിരം വര്‍ഷത്തെ പഴക്കമുള്ളതായി കരുതുന്ന ജനാര്‍ദ്ദന സ്വാമി ക്ഷേത്രം, ശ്രീനാരായണഗുരു സ്ഥാപിച്ച ശിവഗിരി മഠവും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ബീച്ചിലേക്ക്‌ ചെങ്കുത്തായ കുന്നിന്‍പള്ളയില്‍ നിന്ന്‌ ഒഴുകിവരുന്ന ധാതുജല ഉറവകളില്‍ കുളിച്ചാല്‍ എല്ലാ പാപവും തീരുമെന്നാണു വിശ്വാസം. പാപനാശം കടപ്പുറമെന്നാണ്‌ ഈ ബീച്ചിന്റെ പേരും. ബീച്ചിനു തൊട്ടടുത്ത്‌ ഒരു ചെങ്കുത്തിനു മുകളിലാണ്‌ ജനാര്‍ദ്ദനസ്വാമി ക്ഷേത്രം നിലകൊള്ളുന്നത്‌. ശ്രീനാരായണഗുരു (1856 - 1928) വിന്റെ സമാധിസ്ഥാനമാണ്‌ ശിവഗിരിമഠം. ഡിസംബര്‍ 30 മുതല്‍ ജനുവരി ഒന്നുവരെ നടക്കുന്ന ശിവഗിരി തീര്‍ത്ഥാടനത്തില്‍ ആയിരങ്ങളാണ്‌ പങ്കെടുക്കുന്നത്‌. സഞ്ചാരികള്‍ക്ക്‌ മികച്ച താമസസൗകര്യങ്ങളും ആയുര്‍വേദ ഉഴിച്ചില്‍ കേന്ദ്രങ്ങളും ലഭിക്കുന്ന ജനപ്രിയ വിനോദസഞ്ചാരകേന്ദ്രമാണ്‌ വര്‍ക്കല. 

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : വര്‍ക്കല
സമീപസ്ഥ വിമാനത്താവളം : തിരുവനന്തപുരം 57 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.