വേളി ടൂറിസ്റ്റ്‌ വില്ലേജ്‌


സ്ഥലം : തിരുവനന്തപുരം നഗരത്തില്‍ നിന്ന്‌ 8 കി. മീ. അകലെ
സന്ദര്‍ശനസമയം : രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെ

വേളിക്കായല്‍ അറബിക്കടലില്‍ ചേരുന്ന പ്രദേശത്തെ പ്രശസ്‌തമായ ഉല്ലാസയാത്രാകേന്ദ്രമാണ്‌ വേളി ടൂറിസ്റ്റ്‌ വില്ലേജ്‌. കായലിലെ ബോട്ടുയാത്രയാണ്‌ ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്‌. പെഡല്‍ ബോട്ട്‌, പാഡില്‍ ബോട്ട്‌, സ്‌പീഡ്‌ ബോട്ട്‌ എന്നിവയെല്ലാം ലഭ്യമാണ്‌. കുട്ടികള്‍ക്കു പ്രിയങ്കരമായ പൂന്തോട്ടവും ശില്‌പങ്ങളും വേളിയുടെ ആകര്‍ഷകത്വം കൂട്ടുന്നു. 
ടെലിഫോണ്‍ : 00 91 471 2500785 
വേളി യൂത്ത്‌ ഹോസ്‌റ്റല്‍ : 00 91 471 2501230

ബോട്ട്‌ വാടക : (രാവിലെ 10 മുതല്‍ വൈകുന്നേരം 5.30 വരെ) സഫാരി ബോട്ട്‌ - ഒരാള്‍ക്ക്‌ 15 രൂപ, സ്‌പീഡ്‌ ബോട്ട്‌ - 150 രൂപ, പെഡല്‍ ബോട്ട്‌ (4 സീറ്റ്‌) - അരമണിക്കൂറിന്‌ 50 രൂപ, രണ്ടു സീറ്റുള്ളത്‌ - അരമണിക്കൂറിന്‌ - 40 രൂപ. 

തൊട്ടടുത്തുള്ള ശംഖുമുഖം ബീച്ച്‌ തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തെ തൊട്ടു കിടക്കുന്നു. 

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : തിരുവനന്തപുരം 8 കി. മീ. 
സമീപസ്ഥ വിമാനത്താവളം : തിരുവനന്തപുരം 3 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.