ഇടുക്കി വന്യമൃഗസങ്കേതം


സ്ഥലം : ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ നിന്ന്‌ 40 കി. മീ.

തൊടുപുഴ, ഉടുമ്പന്‍ചോല താലൂക്കുകളിലായി 77 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ഇടുക്കി വന്യമൃഗസങ്കേതം സമുദ്രനിരപ്പില്‍ നിന്ന്‌ 450 - 748 മീറ്റര്‍ ഉയരെയാണ്‌ സ്ഥിതി ചെയ്യുന്നത്‌. ചെറുതോണിപ്പുഴയ്‌ക്കും പെരിയാറിനും ഇടയ്‌ക്കുള്ള വനഭൂമിയാണിത്‌. ഇടതൂര്‍ന്ന നിത്യഹരിത വനമാണ്‌ ഈ മേഖലയില്‍. ആന, കാട്ടുപോത്ത്‌, മാന്‍, കാട്ടുനായ്‌ക്കള്‍, കാട്ടുപന്നി, കടുവ തുടങ്ങിയ മൃഗങ്ങള്‍ ഇവിടെയുണ്ട്‌. മൂര്‍ഖന്‍, അണലി, വെള്ളിക്കെട്ടന്‍ തുടങ്ങിയ പാമ്പുകളും മൈന, ബുള്‍ബുള്‍, മരംകൊത്തി, പൊന്‍മാന്‍ തുടങ്ങിയ പക്ഷികളും ഈ വനത്തിലുണ്ട്‌. ഇടുക്കി അണക്കെട്ടിന്‌ വളരെ അടുത്താണ്‌ ഈ വന്യമൃഗസങ്കേതം. പെരിയാറിലൂടെ ബോട്ട്‌ സവാരി ലഭ്യമാണ്‌.

എത്തേണ്ട വിധം
കൊച്ചിയില്‍ നിന്ന്‌ തൊടുപുഴയ്‌ക്ക്‌ 58 കി. മീ. അല്ലെങ്കില്‍ കോട്ടയം - ചങ്ങനാശ്ശേരി റൂട്ട്‌ വഴി തൊടുപുഴയ്‌ക്ക്‌.

സമീപസ്ഥ റെയില്‍വേസ്റ്റേഷനുകള്‍ - കോട്ടയം 114 കി. മീ., ചങ്ങനാശ്ശേരി 114 കി. മീ.
സമീപസ്ഥ വിമാനത്താവളങ്ങള്‍ - മധുര വിമാനത്താവളം 140 കി. മീ., കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 190 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.