Tuesday, September 27, 2011 |
0
അഭിപ്രായ(ങ്ങള്)
ഇടതൂര്‍ന്ന വനവും പുല്‍മേടുകളുമുള്ള പ്രദേശമാണ് ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലുള്ള തട്ടേക്കാട്. അപൂര്‍വ്വമായ അഞ്ഞൂറോളം സ്പീഷീസിലെ പക്ഷികളുടെ ആവാസസ്ഥാനം കൂടിയാണിത്. അതുകൊണ്ട് തന്നെ പ്രശസ്ത പക്ഷി ശാസ്ത്രജ്ഞന് ഡോ. സലീം അലിയുടെ പേരിട്ട് ഒരു പക്ഷിസങ്കേതമാക്കി കേരള സര്‍ക്കാര്‍ തട്ടേക്കാടിനെ സംരക്ഷിക്കുന്നു. ലോകപ്രശസ്തമാണ് ഈ പക്ഷിസങ്കേതം. കൊച്ചി നഗരത്തില്‍ നിന്ന് 58 കി. മീ. അകലെയാണ് തട്ടേക്കാട്. പെരിയാറിന്റെ രണ്ടു കൈവഴികള്‍ക്ക് നടുവില്‍ 25 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന ഉപദ്വീപാണ് തട്ടേക്കാട്. നിരവധി അപൂര്‍വ്വ പക്ഷികള്‍ക്കു പുറമേ 28 ഇനങ്ങളിലുള്ള മൃഗങ്ങള്‍, വമ്പന്‍ വൃക്ഷങ്ങള്‍, ഒമ്പത് ഇനങ്ങളിലെ ഉരഗങ്ങള്‍ എന്നിവയും തട്ടേക്കാടിലുണ്ട്. എത്തേണ്ട വിധം - സമീപസ്ഥ റെയില്വേസ്റ്റേഷന് - ആലുവ 48 കി. മീ. സമീപസ്ഥ വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 44 കി. മീ. |
0 അഭിപ്രായ(ങ്ങള്):
Post a Comment