പെരിയാര്‍ വന്യമൃഗസങ്കേതം


സ്ഥലം : തേക്കടി, ഇടുക്കി ജില്ലയിലെ കുമിളിയില്‍ നിന്ന്‌ 4 കി. മീ.

കേരളത്തിന്റെ അഭിമാനമാണ്‌ ഈ വന്യമൃഗസങ്കേതം. പെരിയാര്‍ തടാകത്തിന്റെ കരയിലാണ്‌ ഇത്‌ സ്ഥിതി ചെയ്യുന്നത്‌. പശ്ചിമഘട്ടം ഏറ്റവും ഹരിതാഭമാകുന്ന മേഖലയില്‍ ഒന്നുകൂടിയാണിത്‌. ആന, മാന്‍, കടുവ, സിംഹവാലന്‍കുരങ്ങ്‌ തുടങ്ങി ഒട്ടേറെ മൃഗങ്ങള്‍ ഇവിടെ അധിവസിക്കുന്നു. തടാകത്തില്‍ ബോട്ട്‌ സവാരി നടത്തുമ്പോള്‍, അരികിലെ പുല്‍മേട്ടില്‍ വിഹരിക്കുന്ന ആനക്കൂട്ടങ്ങളെ കാണാനാകും. തേക്കടി വനത്തിലൂടെ ട്രെക്കിങ്‌ നടത്തിയാല്‍ മധ്യത്തുള്ള കല്ലമ്പലത്തില്‍ (മംഗള ദേവീ ക്ഷേത്രം) എത്താനാകും.

കാട്ടാനകളുടെ ഫോട്ടോയെടുക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ്‌ തേക്കടി.

തടാകത്തിന്റെ പശ്ചാത്തലത്തില്‍ താമസസൗകര്യമൊരുക്കുന്ന രണ്ടു സ്ഥാപനങ്ങള്‍ തേക്കടിയിലുണ്ട്‌, തിരുവിതാംകൂര്‍ രാജാക്കന്മാരുടെ വേനല്‍ക്കാല വസതിയായിരുന്ന ലേക്‌ പാലസും ആരണ്യ നിവാസും. ചെറിയൊരു ദ്വീപിലാണ്‌ ലേക്‌ പാലസ്‌. തടാകക്കരയിലാണ്‌ ആരണ്യ നിവാസ്‌. ഇവ കെ.ടി.ഡി.സി ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നു.

എത്തേണ്ട വിധം -
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - കോട്ടയം 114 കി. മീ.
സമീപസ്ഥ വിമാനത്താവളം - മധുര 140 കി. മീ., കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 190 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.