തൃശ്ശങ്കു, പീരു മലകള്‍


തൃശ്ശങ്കു മല
സ്ഥലം : പീരുമേടില്‍ നിന്ന്‌ 4 കി. മീ., കുട്ടിക്കാനത്ത്‌ നിന്ന്‌ അര കിലോമീറ്റര്‍

അസാധാരണ സൗന്ദര്യമുള്ള മലമ്പ്രദേശങ്ങളാണിവ. ശ്വാസം പിടിച്ചു കൊണ്ട്‌ ഈ സൗന്ദര്യം ആസ്വദിക്കണമെന്നു മാത്രം. ഈ കുന്നുകള്‍ക്കു മുകളില്‍ നിന്ന്‌ അസ്‌തമയ സൂര്യനെ കാണുന്നത്‌ തികഞ്ഞ സൗന്ദര്യ ദര്‍ശനം തന്നെ. പക്ഷേ താഴോട്ട്‌ നോക്കുന്നത്‌ ചങ്കുറപ്പോടെ വേണം. ഇളങ്കാറ്റിന്റെ തലോടലില്‍, പ്രകൃതി ഭംഗി നുകര്‍ന്നുകൊണ്ട്‌ നടക്കാന്‍ പറ്റിയ പാതകളാണ്‌ ഇവിടെ.

പീരുമല
സ്ഥലം : പീരുമേട്ടില്‍ നിന്ന്‌ 4 കി. മീ., കുട്ടിക്കാനത്ത്‌ നിന്ന്‌ ഒരു കി. മീ.

അന്ത്യകാലം ഇവിടെ കഴിച്ചുകൂട്ടിയ പീരു മുഹമ്മദ്‌ എന്ന സൂഫി സന്യാസിയില്‍ നിന്നാണ്‌ ഈ മലയ്‌ക്ക്‌ പേരു കിട്ടിയത്‌. സഞ്ചാരികളുടേയും ട്രെക്കിങ്‌ വിനോദകരുടേയും ഇഷ്ടയിടം കൂടിയാണിത്‌.

സൂഫി മുസോളിയം, ദിവാന്റെ വസതി, രാജകുടുംബാംഗങ്ങളുടെ വേനല്‍ക്കാല വസതി എന്നിവയും ഇവിടെയുണ്ട്‌.

എത്തേണ്ട വിധം -
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - കോട്ടയം 75 കി. മീ.
സമീപസ്ഥ വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 180 കി. മീ.


0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.