വാഗമണ്‍


എത്ര പറഞ്ഞാലും തീരാത്ത കഥകളും വിവരണങ്ങളുമുണ്ട്‌ വാഗമണിനെക്കുറിച്ച്‌. പക്ഷേ കേട്ടറിയാനോ വായിച്ചറിയാനോ പറ്റുന്നതല്ല വാഗമണിന്റെ ചന്തം. അത്‌ അനുഭവിക്കാനുള്ളതാണ്‌. സീസണില്‍ പുല്‍പ്പച്ച പുതച്ച്‌ കിടക്കുന്ന ഉണ്ടക്കുന്നുകള്‍ മാത്രമല്ല വാഗമണ്‍. ഈ ഭൂമിയ്‌ക്ക്‌ ഗൂഢമായൊരു സൗന്ദര്യമുണ്ട്‌. ഒരു പക്ഷേ, സാമീപ്യം കൊണ്ട്‌ മാത്രം ഗ്രഹിക്കാന്‍ കഴിയുന്ന ഒരു സൗന്ദര്യം. തങ്ങള്‍, മുരുകന്‍, കുരിശുമല എന്നിങ്ങനെ മൂന്നു മതങ്ങളുടെ മുദ്രകള്‍ പേറുന്ന കുന്നുകള്‍ വാഗമണിനടുത്താണ്‌. അസാധാരണമാംവിധം നിശ്ശബ്ദമായ, ചെങ്കുത്തായ പൈന്‍മരക്കാടും വാഗമണിന്റെ ഭാഗം തന്നെ. കുരിശുമലയില്‍ പളളിയുടെ വകയായി പ്രവര്‍ത്തിക്കുന്ന ഡയറി ഫാമും സന്ദര്‍ശിക്കാവുന്ന ഇടമാണ്‌.

എത്തേണ്ട വിധം -
പീരുമേടില്‍ നിന്ന്‌ 25 കി. മീ. റോഡു യാത്ര ചെയ്‌താല്‍ വാഗമണിലെത്താം.
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - കോട്ടയം 100 കി. മീ.
സമീപസ്ഥ വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 175 കി. മീ.


0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.