വട്ടവട


മൂന്നാറിന്‌ 45 കി. മീ. കിഴക്ക്‌ സ്ഥിതി ചെയ്യുന്ന പ്രശാന്ത സുന്ദരമായ ഗ്രാമമാണ്‌ വട്ടവട. ഒരു പക്ഷേ ഇനിയും തിരിച്ചറിയപ്പെടാതെ കിടക്കുന്ന വിനോദസഞ്ചാര സാധ്യതകള്‍ ഈ ചെറുഗ്രാമത്തിനുണ്ട്‌. മൂന്നാറിന്‌ തേയിലത്തോട്ടങ്ങള്‍ എന്നതു പോലെ വട്ടവടയ്‌ക്ക്‌ പച്ചക്കറിത്തോട്ടങ്ങളാണ്‌ സൗന്ദര്യം പകരുന്നത്‌.

സമുദ്രനിരപ്പില്‍ നിന്ന്‌ 6500 അടി മുകളില്‍ സ്ഥിതി ചെയ്യുന്ന വട്ടവടയില്‍ ശൈത്യകാലത്തു പോലും സഹിക്കാവുന്ന തണുപ്പേ അനുഭവപ്പെടാറുള്ളൂ. മലഞ്ചരിവുകളെ തട്ടുകളായി തിരിച്ചാണ്‌ ഇവിടെ പച്ചക്കറി കൃഷി ചെയ്യുന്നത്‌. ചിത്രശലഭങ്ങളും പക്ഷികളും നിറഞ്ഞ സ്ഥലമാണിത്‌. കൊടൈക്കനാല്‍, ടോപ്‌ സ്റ്റേഷന്‍, മാട്ടുപ്പെട്ടി, കാന്തള്ളൂര്‍, മീശപ്പുലിമല എന്നിവിടങ്ങളിലേയ്‌ക്ക്‌ കാനനയാത്ര ചെയ്യാന്‍ പറ്റിയയിടം കൂടിയാണിത്‌. കാട്ടിലൂടെ ജീപ്പിലും ബൈക്കിലും യാത്ര നടത്താനും കാട്ടിനുളളില്‍ ക്യാമ്പ്‌ സംഘടിപ്പിക്കാനും സ്വകാര്യ ഏജന്‍സികളുടെ സേവനം ലഭ്യമാണ്‌.

എത്തേണ്ട വിധം -
മൂന്നാറില്‍ നിന്ന്‌ 45 കി. മീ. റോഡ്‌ യാത്ര
സമീപസ്ഥ റെയില്‍വേസ്റ്റഷന്‍ - എറണാകുളം ജങ്‌ഷന്‍ 175 കി. മീ.
സമീപസ്ഥ വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 155 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.