അട്ടപ്പാടി


സ്ഥലം : മണ്ണാര്‍ക്കാടു നിന്ന്‌ 38 കി. മീ., പാലക്കാട്‌ ജില്ല

പാലക്കാട്‌ ജില്ലയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന അട്ടപ്പാടിക്ക്‌ 827 ചതുരശ്രകിലോമീറ്ററിലധികം വിസ്‌തൃതിയുണ്ട്‌. സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി കേന്ദ്രങ്ങളിലൊന്നാണ്‌ അട്ടപ്പാടി. കാടുകളും നദികളും മലനിരകളും ചേര്‍ന്ന ഭൂപ്രകൃതി അട്ടപ്പാടിയെ നയനാനന്ദകരമാക്കുന്നു. ഇരുളര്‍, മുഡുഗര്‍ തുടങ്ങിയ ഒട്ടേറെ ആദിവാസി ഗോത്രങ്ങള്‍ ഇവിടെ വസിക്കുന്നുണ്ടെങ്കിലും അവരുടെ എണ്ണം പരിമിതമാണ്‌. മല്ലീശ്വരന്‍ മുടി എന്ന മലയെയാണ്‌ ആദിവാസികള്‍ ആരാധിക്കുന്നത്‌. ശിവലിംഗമായാണ്‌ 'മല്ലീശ്വര'നെ സങ്കല്‌പിക്കുന്നത്‌. ഇവിടത്തെ ശിവരാത്രിയാണ്‌ ആദിവാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം. മല്ലീശ്വരന്‍ മലയും ഭവാനിപ്പുഴയും ആദിവാസികളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനതകളാണ്‌. കാവേരീ നദിയുടെ പോഷകങ്ങളായ ഒട്ടേറെ അരുവികള്‍ മലമ്പ്രദേശത്തെ നനയ്‌ക്കുന്നു. മണ്ണാര്‍ക്കാടിന്‌ 38 കി. മീ. വടക്കുകിഴക്കുള്ള അഗളിയില്‍ ഒരു പിഡബ്ല്യൂഡി റസ്റ്റ്‌ ഹൗസും ഒരു വി. ഐ. പി. ഗസ്റ്റ്‌ ഹൗസും ഏതാനും സ്വകാര്യ ഹോട്ടലുകളുമുണ്ട്‌.

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : പാലക്കാട്‌, മണ്ണാര്‍ക്കാടു നിന്ന്‌ 40 കി. മീ.
സമീപസ്ഥ വിമാനത്താവളം : കോയമ്പത്തൂര്‍, തമിഴ്‌നാട്‌, പാലക്കാടു നിന്ന്‌ 55 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.