ഫാന്റസി പാര്‍ക്ക്‌


സ്ഥലം : മലമ്പുഴ പാലക്കാട്‌ ടൗണില്‍ നിന്ന്‌ 10 കി. മീ. 

മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും വിനോദിക്കാവുന്ന തീംപാര്‍ക്കാണ്‌ മലമ്പുഴയിലെ ഫാന്റസി പാര്‍ക്ക്‌. റെസ്റ്റോറന്റും ഐസ്‌ക്രീം പാര്‍ലറും പാര്‍ക്കിനുള്ളില്‍ തന്നെയുണ്ട്‌. വാട്ടര്‍ മെറിഗോ റൗണ്ട്‌, സ്‌ട്രൈക്കിങ്‌ കാര്‍, പാരാ ട്രൂപ്പര്‍, പൈറേറ്റ്‌ ബോട്ട്‌, ഡ്രാഗണ്‍ കോസ്‌റ്റര്‍, ടോറ ടോറ, മിനി ടെലി കോംബാറ്റ്‌, ജമ്പിങ്‌ ഹോഴ്‌സ്‌, സ്‌കൂട്ടര്‍ റൈഡ്‌, കാറ്റര്‍ പില്ലര്‍ തുടങ്ങിയ ഒട്ടേറെ വിനോദോപാധികള്‍ പാര്‍ക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്‌. സഹ്യപര്‍വതത്തിന്‌ അഭിമുഖമായാണ്‌ പാര്‍ക്ക്‌ നില്‍ക്കുന്നത്‌. 

നിയോടെക്‌ അമ്യൂസ്‌മെന്റ്‌സ്‌ ആന്‍ഡ്‌ റിസോര്‍ട്ട്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌  ആണ്‌ ഫാന്റസി പാര്‍ക്ക്‌ വികസിപ്പിച്ചിട്ടുള്ളത്‌. 1998-ല്‍ പാര്‍ക്കിന്‌ കേരള ടൂറിസത്തിന്റെ 'ബെസ്റ്റ്‌ ഇന്നൊവേറ്റീവ്‌ ടൂറിസം പ്രോഡക്ട്‌ ഇന്‍ ദ സ്‌റ്റേറ്റ്‌' എന്ന അവാര്‍ഡ്‌ ലഭിച്ചു. ദിവസേന ആയിരത്തിലധികം സന്ദര്‍ശകര്‍ പാര്‍ക്കില്‍ എത്തുന്നുണ്ട്‌. 

സന്ദര്‍ശന സമയം : ശനി, ഞായര്‍, അവധി ദിനങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി 9 വരെ. മറ്റു ദിവസങ്ങളില്‍ ഉച്ചയ്‌ക്ക്‌ രണ്ടു മുതല്‍ രാത്രി ഒന്‍പതു വരെ

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ :
Neo Tech Amusements & Resorts
8/585, Malampuzha, Palakkad - 678 651
Telephone :00 91 491 2815122, 2815123
Tele / Fax :00 91 491 2815124

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : പാലക്കാട്‌ 10 കി. മീ.
സമീപസ്ഥ വിമാനത്താവളം : കോയമ്പത്തൂര്‍ 55 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.