തൊടിക്കുളം ക്ഷേത്രം, കണ്ണൂര്‍


സ്ഥലം : തലശ്ശേരി മാനന്തവാടി റൂട്ടില്‍ കണ്ണവത്തു നിന്ന്‌ 2 കി. മീ. 

അതിപുരാതനമാണ്‌ തൊടിക്കുളം ശിവക്ഷേത്രം. ദീര്‍ഘചതുരാകൃതിയില്‍ ഇരു നിലകളിലായി പണിതിട്ടുള്ള ഈ ക്ഷേത്രത്തിന്‌ രണ്ടായിരം വര്‍ഷം പഴക്കം ചിലര്‍ അവകാശപ്പെടുന്നുണ്ട്‌. സവിശേഷമായ ചുമര്‍ച്ചിത്രങ്ങളാണ്‌ ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. ശ്രീകോവിലിന്റെ ചുവരുകളില്‍ 40 പാളികളിലായി 700 ചതുരശ്രയടി വിസ്‌തീര്‍ണ്ണത്തില്‍ ആലേഖനം ചെയ്‌തിട്ടുള്ള 150 ഓളം ചുമര്‍ച്ചിത്രങ്ങള്‍ ഈ ക്ഷേത്രത്തിലുണ്ട്‌. രുക്‌മിണി സ്വയംവരം, രാവണവധം തുടങ്ങിയവയാണ്‌ പ്രധാന പ്രമേയങ്ങള്‍. ഒപ്പം 16 - 18 നൂറ്റാണ്ടുകളിലെ ഗ്രാമീണ ജീവിതം പ്രതിപാദിക്കുന്ന നിരവധി ചിത്രങ്ങളുമുണ്ട്‌. 

എത്തേണ്ട വിധം -
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - തലശ്ശേരി 34 കി. മീ. 
സമീപസ്ഥ വിമാനത്താവളം - കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം 71 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.