വളപട്ടണം


സ്ഥലം : കണ്ണൂര്‍ ടൗണില്‍ നിന്ന്‌ 7 കി. മീ. 

ഏഷ്യയില്‍ തന്നെ ഏറ്റവും പാരമ്പര്യം അവകാശപ്പെടാവുന്ന തടിവ്യവസായ കേന്ദ്രമാണ്‌ വളപട്ടണം. വളപട്ടണം പുഴയോട്‌ ചേര്‍ന്നുള്ള ഇടതൂര്‍ന്ന വനങ്ങള്‍ നല്‍കിയിരുന്ന തേക്ക്‌, ഇരുളി, കരിമുരുക്ക്‌, ചന്ദനം തുടങ്ങിയ മരങ്ങളാണ്‌ വളപട്ടണത്തിന്റെ തടിവ്യവസായം പുഷ്ടിപ്പെടുത്തിയത്‌. തെക്കു കിഴക്കന്‍ ഏഷ്യയിലെ പ്രമുഖ തടിവ്യവസായ സ്ഥാപനമായ വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ്‌ ലിമിറ്റഡ്‌ വളപട്ടണത്തില്‍ പ്രവര്‍ത്തിക്കുന്നു. തേയില, കാപ്പി, പുകയില, കശുമാവ്‌ എന്നിവയും വളപട്ടണത്ത്‌ കൃഷി ചെയ്യുന്നു. 

കേരളത്തില്‍ പുകയില കൃഷി ചെയ്യുന്ന അത്യപൂര്‍വം സ്ഥലങ്ങളില്‍ ഒന്നാണിത്‌. മീന്‍ പിടിത്തകേന്ദ്രം, ജലസേചന പദ്ധതി എന്നിവയാണ്‌ മറ്റ്‌ ആകര്‍ഷണങ്ങള്‍. 

എത്തേണ്ട വിധം -
സമീപസ്ഥ റെയില്‍വേസ്‌റ്റേഷന്‍ - കണ്ണൂര്‍ 7 കി. മീ. 
സമീപസ്ഥ വിമാനത്താവളം - കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം 100 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.