ബേപ്പൂര്‍


മലയാളക്കരയുടെ ചരിത്രത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ തുറമുഖഗ്രാമമാണ്‌ ബേപ്പൂര്‍. അറബ്‌, ചൈനീസ്‌, യൂറോപ്യന്‍ സഞ്ചാരികള്‍ ഈ തുറമുഖത്തിലൂടെയാണ്‌ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ വടക്കന്‍ കേരളത്തില്‍ നിന്ന്‌ ചരക്കുകള്‍ കടത്തിയിരുന്നത്‌. ഉരു നിര്‍മ്മാണത്തില്‍ പ്രത്യേക വൈഭവമുള്ള ബേപ്പൂര്‍ സ്വദേശികള്‍ ഈ നാടിനെ ലോകപ്രസിദ്ധമായ ഉരു നിര്‍മ്മാണശാലയാക്കി മാറ്റിയിരുന്നു. ബേപ്പൂരിന്റെ 'ഉരുപ്പെരുമയ്‌ക്ക്‌' ഒന്നര സഹസ്രാബ്ദമെങ്കിലും പഴക്കമുണ്ട്‌. ഇപ്പോഴും ഇവിടെ ഉരു നിര്‍മ്മാണം നടക്കുന്നു. ആധുനിക സാങ്കേതിക വിദ്യ നന്നേകുറച്ച്‌ ഉപയോഗിച്ച്‌ പരമ്പരാഗത രീതിയിലൂടെയും മനക്കണക്കിലൂടെയുമെല്ലാം ആശാരിമാര്‍ ഉരു നിര്‍മ്മിക്കുന്നത്‌ കാണേണ്ട കാഴ്‌ച തന്നെയാണ്‌. തലമുറകളായി പിന്തുടര്‍ന്നു വരുന്ന തൊഴില്‍പരമായ ധാര്‍മികതയും അച്ചടക്കവും ഇവരുടെ കൈമുതലാണ്‌. ചാലിയാര്‍ പുഴ അറബിക്കടലില്‍ ചേരുന്ന ഭാഗത്താണ്‌ ബേപ്പൂര്‍.

ബേപ്പൂരില്‍ നിന്ന്‌ 7 കിലോമീറ്റര്‍ മാത്രം അകലെയാണ്‌ കടലുണ്ടി പക്ഷിസങ്കേതം. കടലുണ്ടിപ്പുഴ അറബിക്കടലില്‍ ചേരുന്ന ഭാഗത്തുള്ള പ്രത്യേക പരിസ്ഥിതിയും കണ്ടല്‍ക്കാടുകളും നിരവധി പക്ഷികള്‍ക്ക്‌ ആവാസ വ്യവസ്ഥയൊരുക്കുന്നു. ഫെബ്രുവരി - മാര്‍ച്ച്‌ കാലത്ത്‌ ദേശാടനപക്ഷികള്‍ കൂട്ടമായി ഇവിടെയെത്തുന്നു. 'കടലുണ്ടി നഗരം' എന്നാണ്‌ തദ്ദേശീയമായി ഈ സ്ഥലം അറിയപ്പെടുന്നത്‌.

എത്തേണ്ട വിധം -
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - കോഴിക്കോട്‌, 10 കി. മീ.
സമീപസ്ഥ വിമാനത്താവളം - കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം, കോഴിക്കോട്‌ 23 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.