പാണ്ടിപ്പത്ത്‌കേരള - തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പാണ്ടിപ്പത്ത്‌ പ്രകൃതിയുടെ വന്യതയും നിശ്ശബ്ദഗംഭീരതയും ഇഷ്ടപ്പെടുന്നവര്‍ക്ക്‌ പ്രിയങ്കരമാവുന്ന സങ്കേതമാണ്‌. പേപ്പാറ വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പാണ്ടിപ്പത്തില്‍ ബോണക്കാടു നിന്ന്‌ എത്തിച്ചേരാം. 

ഇവിടത്തെ വിനോദസഞ്ചാരസാധ്യത കണ്ടാണ്‌ കേരള വനംവകുപ്പ്‌ 'വിസിറ്റ്‌ ടു ബൈസണ്‍ അബോഡ്‌ (Visit to Bison Abode) എന്ന ഇക്കോ-ടൂറിസം പദ്ധതി നടപ്പാക്കിയിട്ടുള്ളത്‌. പാണ്ടിപ്പത്തിലെ പുല്‍മേടുകളിലും മലയോരങ്ങളിലും ഇന്ത്യന്‍ കാട്ടുപോത്തുകള്‍ (Indian Wild Buffalo / Gaur) ധാരാളമുള്ളതുകൊണ്ടാണിത്‌. നിരന്ന സ്ഥലങ്ങളും കുന്നുകളും താഴ്‌വരകളുമെല്ലാമുള്ള പാണ്ടിപ്പത്തില്‍ കാട്ടുപോത്തുകളെ വളരെ അടുത്തു കാണാം. ഈ പദ്ധതിയുടെ ഭാഗമായി രണ്ടു ദിവസത്തെ ഒരു പാക്കേജ്‌ വനംവകുപ്പ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. എട്ടുപേരുള്ളസംഘമായി പാണ്ടിപ്പത്ത്‌ സന്ദര്‍ശിക്കുന്ന പരിപാടിയാണിത്‌. വനംവകുപ്പിന്റെ വഴികാട്ടിയും ഒപ്പമുണ്ടാവും. ക്യാമ്പ്‌ ഫയറും ട്രെക്കിങ്ങും ഈ പാക്കേജിന്റെ ഭാഗമാണ്‌. ഇതിന്‌ രജിസ്‌ട്രേഷന്‍ ഫീസുണ്ട്‌. ഭക്ഷണം, താമസം എന്നിവയ്‌ക്കുള്ള ചെലവും ഇതില്‍ ഉള്‍പ്പെടുന്നു. വിശദാംശങ്ങള്‍ തിരുവനന്തപുരത്തെ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡനില്‍ നിന്നും പേപ്പാറ സാങ്‌ച്വറിയിലെ അസിസ്റ്റന്റ്‌ വാര്‍ഡനില്‍ നിന്നും ലഭിക്കും. 

ബന്ധപ്പെടേണ്ട വിലാസം :
The Assistant Wildlife Warden
Peppara Wildlife Sanctuary
Thiruvananthapuram 
Tel : 00 91 471 2892344

The Wildlife Warden
Wildlife Division
Forest Complex
PTP Nagar, Vattiyoorkavu
Thiruvananthapuram - 695013
Tel : 00 91 471 2360762

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ :തിരുവനന്തപുരം 68 കി. മീ. 
സമീപസ്ഥ വിമാനത്താവളം : തിരുവനന്തപുരം 75 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.