പദ്‌മനാഭപുരം കൊട്ടാരം


സ്ഥലം : തിരുവനന്തപുരത്തു നിന്ന്‌ 64 കി. മീ. അകലെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ തക്കലയില്‍ 
സന്ദര്‍ശനസമയം : രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ. തിങ്കളാഴ്‌ച അവധി

തിരുവിതാംകൂറിന്റെ മുന്‍തലസ്ഥാനമായിരുന്ന പദ്‌മനാഭപുരം ഇന്ന്‌ അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടിലാണ്‌ സ്ഥിതി ചെയ്യുന്നതെങ്കിലും ഇവിടത്തെ 16-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച അതിമനോഹരവും അതിഗംഭീരവുമായ കൊട്ടാരം കേരളത്തിന്റേതാണ്‌. 1550 മുതല്‍ 1750 വരെ പദ്‌മനാഭപുരം കൊട്ടാരമായിരുന്നു തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ആസ്ഥാനം. കേരളത്തിന്റെ തനതു വാസ്‌തുവിദ്യാശൈലിക്ക്‌ ഉത്തമോദാഹരണമാണ്‌ കൊട്ടാരം. ഈട്ടിത്തടി കൊണ്ടു നിര്‍മിച്ച അകത്തളങ്ങളും കൊത്തുപണികളും അദ്‌ഭുതാവഹമാണ്‌. 17, 18 നൂറ്റാണ്ടുകളിലെ ചുമര്‍ചിത്രങ്ങളും കൊട്ടാരത്തിലുണ്ട്‌. ചൈനീസ്‌ കൊത്തുപണികളുള്ള സിംഹാസനങ്ങള്‍, വര്‍ണമൈക്കകൊണ്ടുള്ള ജനലുകള്‍, അമ്മ മഹാറാണിയുടെ കൊട്ടാരമായ തായ്‌ കൊട്ടാരത്തിലെ മേല്‍ത്തട്ടുകളിലെ ചിത്രപ്പണികള്‍, 90 വ്യത്യസ്‌ത പുഷ്‌പരൂപങ്ങളുള്ള മേല്‍ത്തട്ട്‌ തുടങ്ങിയവയെല്ലാം കൊട്ടാരത്തിലെ വിശേഷങ്ങളാണ്‌. മുട്ടയുടെ വെള്ളക്കരു, ശര്‍ക്കര, പുഴ മണല്‍ തുടങ്ങിയവ ചേര്‍ത്തുണ്ടാക്കിയ തിളങ്ങുന്ന കറുത്ത തറ, തൈരും മോരും സൂക്ഷിക്കാനുള്ള കല്‍ത്തൊട്ടികള്‍, രഹസ്യഭൂഗര്‍ഭവഴികള്‍, കുറ്റവാളികളെ തൂക്കിയിട്ടിരുന്ന ലോഹക്കൂടുകള്‍, രാജാവിന്റെ സഹോദരിയുടെ മുറി, നൃത്തശാല, സരസ്വതീക്ഷേത്രം, പടുകൂറ്റന്‍ മണ്‍ഭരണികള്‍, ഉദ്യോഗസ്ഥരുടെ മുറികള്‍, പൂജാമുറികള്‍, മേല്‍ത്തട്ടുകളിലെ മത്സ്യരൂപങ്ങള്‍, ബെല്‍ജിയന്‍ കണ്ണാടികള്‍ തുടങ്ങിയ ഒട്ടേറെ കാഴ്‌ചകള്‍ സന്ദര്‍ശകര്‍ക്കു കാണാം. 

തിരുവനന്തപുരത്തു നിന്നു കന്യാകുമാരിയിലേക്കുള്ള വഴിയിലാണ്‌ തക്കല.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.