കോവളം ബീച്ച്‌സ്ഥലം :തിരുവനന്തപുരം നഗരത്തില്‍ നിന്ന്‌ 16 കി. മീ. 
ഏറ്റവും നല്ല സന്ദര്‍ശനസമയം :സെപ്‌തംബര്‍ മുതല്‍ മാര്‍ച്ച്‌ വരെ.

അന്താരാഷ്ട്രപ്രശസ്‌തമായ കോവളം ചന്ദ്രക്കലാകൃതിയുള്ള മൂന്നു ബീച്ചുകള്‍ ചേര്‍ന്നതാണ്‌. 1930-കള്‍ മുതല്‍ തന്നെ വിദേശ ടൂറിസ്‌റ്റുകളുടെ, വിശേഷിച്ചും യൂറോപ്യന്മാരുടെ പ്രിയ സങ്കേതങ്ങളിലൊന്നായിരുന്നു കോവളം. കടലിലേക്കു തള്ളി നില്‍ക്കുന്ന ഭീമാകാരമായ ഒരു പാറക്കെട്ടുപ്രദേശം ശാന്തമായ കടല്‍ നീന്തലിനും സൂര്യസ്‌നാനത്തിനും മറ്റു കടലോരവിനോദങ്ങള്‍ക്കും അവസരം സൃഷ്ടിക്കുന്നു. സാംസ്‌കാരിക പരിപാടികളും തിരുമ്മല്‍ ചികിത്സയും കട്ടമരത്തിലുള്ള സമുദ്രസഞ്ചാരവുമെല്ലാം ഈ വിനോദങ്ങളില്‍ ഉള്‍പ്പെടുന്നു. ഉഷ്‌ണമേഖലാ സൂര്യന്റെ പ്രത്യേകത കാരണം സൂര്യസ്‌നാനം ചെയ്യുന്നവരുടെ തൊലി ചെമ്പു നിറമാകുന്നത്‌ നിമിഷങ്ങള്‍ കൊണ്ടാണ്‌. 

പുലര്‍ച്ചയ്‌ക്കു തന്നെ ഉണരുന്ന ബീച്ചുകള്‍ രാത്രി വൈകിയാണ്‌ വിശ്രമിക്കുക. ചെലവു കുറഞ്ഞ കോട്ടേജുകളും ആയുര്‍വേദഹെല്‍ത്ത്‌റിസോര്‍ട്ടുകളും സമ്മേളനസ്ഥലങ്ങളും ഷോപ്പിങ്ങ്‌ കേന്ദ്രങ്ങളും നീന്തല്‍ക്കുളങ്ങളും യോഗ, ഉഴിച്ചില്‍കേന്ദ്രങ്ങളും ബീച്ചിലുണ്ട്‌. തിരുവനന്തപുരത്തു നിന്ന്‌ 16 കി.മീ. മാത്രം അകലെയായതിനാല്‍ കോവളത്ത്‌ എത്തിച്ചേരുക എളുപ്പമാണ്‌. അവധിക്കാലം ചെലവിടുന്നവര്‍ക്ക്‌ സൗകര്യം കോവളത്തു താമസിച്ചുകൊണ്ട്‌ നഗരം സന്ദര്‍ശിക്കുകയാണ്‌. നേപ്പിയര്‍ മ്യൂസിയം, ശ്രീചിത്ര ആര്‍ട്ട്‌ ഗാലറി, കെ.സി.എസ്‌. പണിക്കര്‍ ഗാലറി, ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം, പൊന്മുടി തുടങ്ങിയ ഒട്ടേറെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുണ്ട്‌ തിരുവനന്തപുരത്ത്‌. സംസ്ഥാന സര്‍ക്കാരിന്റെ കരകൗശലവസ്‌തുവില്‌പനശാലയായ എസ്‌. എം. എസ്‌. എം. ഇന്‍സ്റ്റിറ്റിറ്റൂട്ട്‌ തദ്ദേശീയ കൗതുകവസ്‌തുക്കള്‍ വാങ്ങാന്‍ ഏറ്റവും ഉചിതമായ സ്ഥാപനമാണ്‌. 

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : തിരുവനന്തപുരം 16 കി. മീ. 
സമീപസ്ഥ വിമാനത്താവളം : തിരുവനന്തപുരം 10 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.