മറയൂര്‍


സ്ഥലം : മൂന്നാറില്‍ നിന്ന്‌ 40 കി. മീ.

കേരളത്തില്‍ ചന്ദനമരങ്ങളുടെ സ്വാഭാവിക ആവാസമണ്ഡലമാണ്‌ മറയൂര്‍. വനം വകുപ്പിന്റെ ചന്ദന ഫാക്ടറി, ശിലായുഗത്തിലെ ചിത്രങ്ങളുള്ള മുനിയറകള്‍, ഒരു ഹെക്ടറോളം പ്രദേശത്ത്‌ തണല്‍ വിരിക്കുന്ന ഒരൊറ്റ ആല്‍മരം എന്നിവയാണ്‌ മറയൂരിലെ മറ്റ്‌ കാഴ്‌ചകള്‍. തൂവാനം വെള്ളച്ചാട്ടം, രാജീവ്‌ ഗാന്ധി ദേശീയോദ്യാനം എന്നിവ മറയൂരിന്‌ വളരെയടുത്താണ്‌.

പുരാവസ്‌തു പ്രാധാന്യമുള്ള സ്ഥലം കൂടിയാണ്‌ മറയൂര്‍. ശിലായുഗത്തിലെ മുനിയറകളില്‍ നിന്ന്‌ ധാരാളം കുടക്കല്ലുകള്‍ (മൃതദേഹം മറവു ചെയ്യുന്നതിന്‌ ഒരുക്കിയിട്ടുള്ള സംവിധാനം) കണ്ടെടുത്തിട്ടുണ്ട്‌.

എത്തേണ്ട വിധം -
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - എറണാകുളം 130 കി. മീ.
സമീപസ്ഥ വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 110 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.