തേയില മ്യൂസിയം, മൂന്നാര്‍


മൂന്നാര്‍ സന്ദര്‍ശന പദ്ധതിയില്‍ തേയില മ്യൂസിയത്തേയും ഉള്‍പ്പെടുത്താം. ടാറ്റാ ടീയുടെ ഉടമസ്ഥതയിലുള്ള നല്ലതണ്ണി എസ്റ്റേറ്റിലാണ്‌ തേയിലമ്യൂസിയം സ്ഥിതി ചെയ്യുന്നത്‌. മൂന്നാറിലെ തേയില കൃഷിയുടെ വളര്‍ച്ച, കൊടുങ്കാടിനെ തേയിലത്തോട്ടങ്ങളാക്കാന്‍ ആദ്യകാലത്ത്‌ ഉപയോഗിച്ചിരുന്ന യന്ത്രങ്ങള്‍, 1905-ലെ ടീ റോളര്‍, 1920-ലെ പെല്‍ട്ടണ്‍ വീല്‍, പണ്ട്‌ തേയില കൊണ്ടു പോകാന്‍ ഹൈറേഞ്ചില്‍ സ്ഥാപിച്ച ലൈറ്റ്‌ റെയില്‍ പാതയിലൂടെ ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ ഭാഗങ്ങള്‍ എന്നിവ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. തേയില നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ ഇവിടെ ആകര്‍ഷകമാംവിധം ഒരുക്കിയിട്ടുണ്ട്‌.

ബി. സി. രണ്ടാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന ചിതാഭസ്‌മകലശമാണ്‌ മറ്റൊരു പ്രധാന പ്രദര്‍ശന വസ്‌തു. പരമ്പരാഗത തേയില ഉത്‌പാദന സമ്പ്രദായം, വിവിധ തരം തേയിലകള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിനുണ്ട്‌.

സമയം - 10 മണി മുതല്‍ 5 മണി വരെ. (എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നു)
പ്രവേശന ഫീസ്‌ - മുതിര്‍ന്നവര്‍ക്ക്‌ 50 രൂപ, കുട്ടികള്‍ക്ക്‌ 10 രൂപ.

വിലാസം :
ടാറ്റാ ടീ മ്യൂസിയം
നല്ലതണ്ണി എസ്റ്റേറ്റ്‌
മൂന്നാര്‍, ഇടുക്കി.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.