നീലക്കുറിഞ്ഞി


12 വര്‍ഷം മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി, കേരളത്തിന്റെ സൗഭാഗ്യങ്ങളില്‍ ഒന്നാണ്‌. നീലക്കുറിഞ്ഞി പൂക്കുന്ന സമയം ചില കുന്നുകള്‍ തന്നെ നീലനിറമണിയാറുണ്ട്‌. നീലയുടെ അറുപത്‌ വ്യത്യസ്‌ത ഭാവങ്ങള്‍ ഈ പൂക്കള്‍ പ്രദര്‍ശിപ്പിക്കുന്നു. ഒരു മേഖലയാകെ നീലവാരിത്തേയ്‌ക്കും വിധമാണ്‌ ഇവ പൂക്കുന്നത്‌. കോവിലൂര്‍, കടവരി, രാജമല, ഇരവികുളം, മൂന്നാര്‍ എന്നീ മേഖലകളിലാണ്‌ നീലക്കുറിഞ്ഞി നിറവിസ്‌മയം സൃഷ്ടിക്കുന്നത്‌. 2006-ലാണ്‌ നീലക്കുറിഞ്ഞി അവസാനമായി മൂന്നാറിന്‌ വസന്തം സൃഷ്ടിച്ചത്‌. എല്ലാവര്‍ഷവും ചില മേഖലകളില്‍ ഒറ്റപ്പെട്ട്‌ ഇവ പൂക്കുമെങ്കിലും ഒരു 'കൂട്ടപ്പൂക്കല്‍' ഇനി 2018 ലേ സംഭവിക്കുകയുള്ളൂ.

എത്തേണ്ട വിധം -
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - എറണാകുളം 145 കി. മീ.
സമീപസ്ഥ വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 110 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.