മൂന്നാര്‍


ഇന്ത്യയിലെ തന്നെ പ്രശസ്‌തമായ ഹില്‍സ്റ്റേഷനുകളില്‍ ഒന്നാണ്‌ മൂന്നാര്‍. മൂന്നാറില്‍ ചെലവഴിക്കുന്ന ഓരോ നിമിഷവും മനസ്സിനും ശരീരത്തിനും അനവദ്യമായ കുളിര്‍മ പകരുന്നു. മുദ്രപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ പുഴകളുടെ സമാഗമ ഭൂമിയില്‍, പച്ച വിരിച്ച കുന്നുകളുടെ പശ്ചാത്തലത്തില്‍ സ്ഥിതി ചെയ്യുന്ന മൂന്നാര്‍ ഒരുക്കുന്നത്‌ പച്ചപ്പിന്റെ സൗന്ദര്യമാണ്‌. സമുദ്രനിരപ്പില്‍ നിന്ന്‌ 1600 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മൂന്നാര്‍, ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ സായിപ്പന്‍മാരുടെ തെക്കേ ഇന്ത്യയിലെ പ്രധാന വേനല്‍ക്കാല വസതിയായിരുന്നു. ഇവിടെ തേയിലത്തോട്ടങ്ങള്‍ വച്ചു പിടിപ്പിച്ചതും ബ്രിട്ടീഷുകാരുടെ മേല്‍നോട്ടത്തിലാണ്‌. എത്ര ദിവസം തങ്ങിയാലും മൂന്നാര്‍ സന്ദര്‍ശകരെ മടുപ്പിക്കില്ല.

ആനയിറങ്ങല്‍ അണക്കെട്ട്‌ :
മൂന്നാര്‍ ടൗണില്‍ നിന്ന്‌ 22 കി. മീ. തേയിലത്തോട്ടങ്ങള്‍ക്ക്‌ നടുവിലൂടെയാണ്‌ യാത്ര. അണക്കെട്ടിനു ചുറ്റും ഇടതൂര്‍ന്ന വനമാണ്‌.

ടോപ്‌ സ്റ്റേഷന്‍ :
മൂന്നാറില്‍ നിന്ന്‌ 32 കി. മീ. മൂന്നാര്‍ - കൊടൈക്കനാല്‍ പാതയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണിത്‌. നീലക്കുറിഞ്ഞി പൂക്കുന്ന സ്ഥലം കൂടിയാണ്‌ ടോപ്‌ സ്റ്റേഷന്‍. ഇവിടെ നിന്നാല്‍ തമിഴ്‌നാടിന്റെ വിദൂരദൃശ്യം കാണാം.

എത്തേണ്ട വിധം -
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - തേനി, 60 കി. മി., ചങ്ങനാശ്ശേരി 93 കി. മീ.
സമീപസ്ഥ വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 190 കി. മീ., മധുര 140 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.