ചേന്ദമംഗലം


പള്ളി, അമ്പലം, മോസ്‌ക്‌, ജൂത സിനഗോഗിന്റെ അവശിഷ്ടങ്ങള്‍ എന്നിവ പ്രധാന ആകര്‍ഷണങ്ങള്‍. പ്രകൃതി സൗന്ദര്യം കൊണ്ട്‌ സമ്പന്നമാണ്‌ ഈ പ്രദേശം. മൂന്നു നദികള്‍, ഏഴ്‌ കടല്‍ പ്രവേശന മാര്‍ഗങ്ങള്‍, ഹരിതാഭമായ പ്രകൃതി എന്നിവ ചേന്ദമംഗലത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു. കൊച്ചി മഹാരാജാക്കന്മാരുടെ പ്രധാനമന്ത്രിയായിരുന്ന പാലിയത്ത്‌ അച്ചന്‍മാരുടെ വാസസ്ഥലമായിരുന്നു ഒരിക്കല്‍ ചേന്ദമംഗലം. അവരുടെ വസതിയായ പാലിയം കൊട്ടാരം കേരളത്തിന്റെ സമ്പന്നമായ വാസ്‌തു പാരമ്പര്യത്തിന്‌ ഉദാഹരണമായി നിലകൊള്ളുന്നു. കോട്ടായി കോവിലകം പരിസരത്തെ ചെറുകുന്നുകളില്‍ നിന്ന്‌ നോക്കിയാല്‍ ചേന്ദമംഗലത്തിന്റെ പ്രകൃതി സൗന്ദര്യം കാണാം. 16-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ പണിത വൈപ്പിന്‍കോട്ട സെമിനാരിയും ഈ ഭാഗത്താണ്‌.

എത്തേണ്ട വിധം -
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - എറണാകുളം 42 കി. മീ.
സമീപസ്ഥ വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 20 കി. മീ.


0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.