പുരാവസ്‌തു മ്യൂസിയം



സ്ഥലം : തൃശ്ശൂര്‍ മൃഗശാലയ്‌ക്കടുത്ത്‌, തൃശ്ശൂര്‍ ടൗണില്‍ നിന്ന്‌ 2 കി. മീ. 
സന്ദര്‍ശനസമയം : രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ. തിങ്കളാഴ്‌ച അവധി. ദേശീയ അവധി ദിനങ്ങളും ബാധകം. 

മുമ്പ്‌ തൃശ്ശൂര്‍ ടൗണ്‍ ഹാളിന്റെ ഭാഗമായിരുന്ന പുരാവസ്‌തു മ്യൂസിയം ഇപ്പോള്‍ കൊല്ലങ്കോട്‌ കൊട്ടാരത്തിലേക്കു മാറ്റി സ്ഥാപിച്ചിരിക്കുകയാണ്‌. വാസ്‌തുവിദ്യയുടെ ഗാംഭീര്യം വിളിച്ചോതുന്ന ഈ മന്ദിരത്തില്‍ ചുമര്‍ചിത്രങ്ങളുടെ അപൂര്‍വ ശേഖരമുണ്ട്‌. അപൂര്‍വമായ വീരക്കല്ല്‌, ക്ഷേത്രമാതൃകകള്‍, താളിയോല ഗ്രന്ഥങ്ങള്‍, മഹാശിലാസ്‌മാരകങ്ങള്‍ തുടങ്ങിയവയും മ്യൂസിയത്തിലുണ്ട്‌. ഭൂതകാലസ്‌മരണയുണര്‍ത്തുന്ന വീരക്കല്ലുകള്‍ വയനാട്ടിലെയും തൃശ്ശൂരിലെയും വനങ്ങളില്‍ നിന്നു ലഭിച്ചവയാണ്‌. നന്നങ്ങാടികള്‍, മണ്‍പാത്രങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ്‌ മഹാശിലാസ്‌മാരകശേഖരം. കേരളത്തിലെ പുരാതന ക്ഷേത്രങ്ങളുടെ മാതൃകകള്‍ പ്ലാസ്റ്റര്‍ ഓഫ്‌ പാരീസില്‍ നിര്‍മിച്ചിട്ടുള്ളവയാണ്‌. 

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : തൃശ്ശൂര്‍ 2 കി. മീ. 
സമീപസ്ഥ വിമാനത്താവളം : കൊച്ചി, 58 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.