പുലവര്‍സ്‌മാരക തോല്‌പാവക്കൂത്ത്‌ കേന്ദ്രം


സ്ഥലം : കൂനത്തറ, ഷൊര്‍ണ്ണൂര്‍, പാലക്കാട്‌

പാലക്കാട്‌, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ പ്രചാരമുള്ള കലാരൂപമാണ്‌ തോല്‍പ്പാവക്കൂത്ത്‌. തുകല്‍കൊണ്ടുള്ള പാവകള്‍ ഉപയോഗിച്ചു നടത്തുന്ന നിഴല്‍ നാടകമാണിത്‌. ഭഗവതിയെ ആരാധിക്കാനാണ്‌ തോല്‍പ്പാവക്കൂത്തു നടത്തുന്നത്‌. പ്രത്യേകം നിര്‍മിച്ച കൂത്തുമാടങ്ങളിലാണ്‌ ഈ കലാരൂപം അരങ്ങേറുന്നത്‌. ഭഗവതീക്ഷേത്രപരിസരങ്ങളിലാണ്‌ കൂത്തുമാടങ്ങള്‍ ഉണ്ടാവുക. രാത്രി മുതല്‍ പുലര്‍ച്ചെ വരെയാണ്‌ കൂത്തു നടത്തുന്നത്‌.

തോല്‍പ്പാവക്കൂത്തിന്റെയും പാവനിര്‍മ്മാണത്തിന്റെയും വിശദാംശങ്ങളറിയാന്‍ ഏറ്റവും ഉചിതമായ സ്ഥാപനമാണ്‌ ഷൊര്‍ണ്ണൂരിനടുത്ത്‌ കൂനത്തറയിലുള്ള കൃഷ്‌ണന്‍കുട്ടി പുലവര്‍ സ്‌മാരക തോല്‍പ്പാവക്കൂത്ത്‌ കേന്ദ്രം. പാവക്കൂത്തു കലാകാരനായ കൃഷ്‌ണന്‍കുട്ടി പുലവരുടെ സ്‌മാരകമാണിത്‌. പുലവര്‍ എന്നവാക്കിനര്‍ത്ഥം ഗുരു, പണ്ഡിതന്‍ എന്നൊക്കെയാണ്‌.

ഇന്ന്‌ ബാക്കി നില്‍ക്കുന്ന ഏതാനും പാരമ്പര്യ തോല്‌പാവക്കൂത്തു കുടുംബങ്ങളിലെ അംഗങ്ങളാണ്‌ ഈ കേന്ദ്രത്തിലെ കൂത്തുസംഘത്തിലുള്ളത്‌. കൃഷ്‌ണന്‍കുട്ടി പുലവരുടെ മൂത്ത മകന്‍ കെ. കെ. രാമചന്ദ്ര പുലവരാണ്‌ കേന്ദ്രത്തിന്റെ മേധാവി. മൃഗചര്‍മത്തില്‍ നിന്നു പാവകള്‍ ഉണ്ടാക്കാനും അവ ഉപയോഗിച്ച്‌ കൂത്തു നടത്താനും തങ്ങളുടെ പാരമ്പര്യകല നിലനിര്‍ത്താനും ഈ കലാകേന്ദ്രം ശ്രമിക്കുന്നു.

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : ഷൊര്‍ണ്ണൂര്‍, 7 കി. മീ.
സമീപസ്ഥ വിമാനത്താവളം : കോയമ്പത്തൂര്‍ പാലക്കാടു നിന്ന്‌ 55 കി. മീ.

മേല്‍വിലാസം :
Krishnankutty Pulavar Memorial Tolpava Koothu & Puppet Centre
K. K. Krishnankutty Pulavar
P.O. Koonathara, Shornur - 679 523
Palakkad
Tel :00 91 466 2227226
Mobile :9846534998
e-mail :puppetry@kerala-india.org

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.