കൃഷ്‌ണപുരം കൊട്ടാരം, കായംകുളംസ്ഥലം - കായംകുളം (ആലപ്പുഴയില്‍ നിന്ന്‌ 47 കി. മീ.)
സന്ദര്‍ശനസമയം - രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ (തിങ്കള്‍ അവധി)

കേരളീയ വാസ്‌തുശില്‍പ മാതൃകയ്‌ക്ക്‌ ഉത്തമ ഉദാഹരണമാണ്‌ കൃഷ്‌ണപുരം കൊട്ടാരം. കായംകുളം രാജാക്കന്മാരുടെ വസതിയായിരുന്ന ഈ കൊട്ടാരത്തിന്റെ കാലപ്പഴക്കം നിശ്ചയിച്ചിട്ടില്ല. 18-ാം നൂറ്റാണ്ടില്‍ പുതുക്കിപ്പണിത കൊട്ടാരം ഇപ്പോള്‍ പുരാവസ്‌തു വകുപ്പിന്റെ ഉടമസ്ഥതയിലെ സംരക്ഷിതസ്‌മാരകമാണ്‌.

49 ചതുരശ്ര അടി വിസ്‌തൃതിയുള്ള 'ഗജേന്ദ്രമോക്ഷം' എന്ന ചുമര്‍ച്ചിത്രമാണ്‌ കൊട്ടാരത്തിലെ ഏറ്റവും പ്രധാന കാഴ്‌ച. കുളത്തില്‍ നിന്ന്‌ കൊട്ടാരത്തിലേക്ക്‌ പ്രവേശിക്കുന്ന വഴിയിലെ ചുവരിലാണ്‌ ഗജേന്ദ്രമോക്ഷമുള്ളത്‌. രാജാക്കന്മാര്‍ക്ക്‌, കുളികഴിഞ്ഞ്‌ കുലദൈവമായ മഹാവിഷ്‌ണുവിനെ വണങ്ങാന്‍ ഇടനല്‍കുംവിധമാണ്‌ ഇതിന്റെ സ്ഥാനം. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ചുമര്‍ച്ചിത്രമാണിത്‌. കൊട്ടാരവളപ്പില്‍ മനോഹരമായ പൂന്തോട്ടമുണ്ട്‌. അടുത്തിടെ കണ്ടെത്തിയ ബുദ്ധപ്രതിമ ഈ പൂന്തോട്ടത്തിലെ 'ബുദ്ധമണ്ഡപത്തില്‍' പ്രതിഷ്‌ഠിച്ചിരിക്കുന്നു.

എത്തേണ്ട വിധം 
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - കൊല്ലം 39 കി. മീ.
സമീപസ്ഥ വിമാനത്താവളം - തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 103 കി. മീ. , കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 132 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.