കുട്ടനാട്‌കേരളത്തിന്റെ നെല്ലറയാണ്‌ കുട്ടനാട്‌. വിസ്‌തൃതമായ പാടശേഖരങ്ങള്‍, വാഴത്തോട്ടങ്ങള്‍, മരച്ചീനിത്തോട്ടങ്ങള്‍, മത്സ്യക്കൃഷിയിടങ്ങള്‍ എന്നിവ കുട്ടനാടിലെമ്പാടുമുണ്ട്‌. സമുദ്ര നിരപ്പില്‍ നിന്ന്‌ 2 മീറ്ററോളം താഴ്‌ന്ന പ്രദേശമാണിത്‌. ഇത്തരം സ്ഥലങ്ങളില്‍ കൃഷിയിറക്കുന്നവര്‍ ലോകത്ത്‌ തന്നെ അത്യപൂര്‍വം. കായലും കനാലുകളും ചേര്‍ന്ന സവിശേഷമായ പ്രകൃതിയാണ്‌ ഈ നാടിന്‌. അവ രണ്ടും കുട്ടനാട്ടുകാരുടെ ജീവനാഡികളാണ്‌.

പമ്പ, മീനച്ചല്‍, അച്ചന്‍കോവില്‍, മണിമല എന്നീ നദികള്‍ കുട്ടനാട്ടിലേയ്‌ക്ക്‌ ഒഴുകിയെത്തുന്നു. അവ നല്‍കുന്ന സമൃദ്ധിയില്‍ കുട്ടനാട്ടിലെ കര്‍ഷകര്‍ സ്വര്‍ണം വിളയിക്കുന്നു. ഈ പാടങ്ങളില്‍ നിന്ന്‌ നെല്‍മണികള്‍ കൊത്താന്‍ വരുന്ന പറവക്കൂട്ടങ്ങള്‍ സഞ്ചാരികള്‍ക്ക്‌ മറ്റൊരു ദൃശ്യവിരുന്നൊരുക്കുന്നു. വേമ്പനാട്‌ കായലിനെ ഉപജീവിക്കുന്ന ജലപ്പക്ഷികളും ഈ പ്രദേശത്ത്‌ ധാരാളമുണ്ട്‌.

കനാലുകളിലൂടെയും കായല്‍പ്പരപ്പുകളിലൂടെയും കെട്ടുവള്ളത്തിലോ മറ്റോ ഒരു യാത്ര ഏര്‍പ്പാടാക്കിയാല്‍ ഈ കാഴ്‌ചകളെയും ആസ്വദിക്കാം. കായലും കനാലും മനുഷ്യന്റെ നിത്യജീവിതത്തില്‍ അമ്പരപ്പിക്കുംവിധം ഇടകലരുന്ന സമ്പ്രദായം അനുഭവിച്ചറിയുകയുമാവാം.

ജലപാതകളുടെ ഓരങ്ങളിലെ തട്ടുകടകളില്‍ നാടന്‍ വിഭവങ്ങളുടെ വന്‍ ശേഖരം തന്നെയുണ്ട്‌. ശുദ്ധമായ നാടന്‍ കള്ളും സുലഭം. മരച്ചീനി (കപ്പ), മീന്‍, കള്ള്‌ എന്ന ഭക്ഷണക്കൂട്ടായ്‌മ അത്യുഗ്രനാണ്‌. യന്ത്രബോട്ടുകളോ കെട്ടുവള്ളങ്ങളോ വാടകയ്‌ക്കെടുത്ത്‌ ഈ കാഴ്‌ചകള്‍ ആസ്വദിക്കുകയാണ്‌ അഭികാമ്യം. ആലപ്പുഴ ബസ്‌ സ്റ്റോപ്പിനു സമീപത്തെ ജെട്ടികളില്‍ നിന്ന്‌ അവ വാടകയ്‌ക്ക്‌ ലഭിക്കും. ആലപ്പുഴ - ചങ്ങനാശ്ശേരി റൂട്ടിലെ കിടങ്ങറയിലും ഈ സൗകര്യം ലഭ്യമാണ്‌. നെടുമുടി, കാവാലം, ചമ്പക്കുളം എന്നീ സ്ഥലങ്ങള്‍ കൂടി നിങ്ങളുടെ യാത്രാപരിപാടിക ളില്‍ ഉള്‍പ്പെടുത്താം.

ദേശീയ പാത 47-ല്‍ നിന്ന്‌ ആലപ്പുഴയിലിറങ്ങി കുട്ടനാട്ടിലെത്താം. എം. സി. റോഡു വഴി വരികയാണെങ്കില്‍ തിരുവല്ല, ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന്‌ കുട്ടനാട്ടിലെത്താം. റോഡ്‌ മാര്‍ഗത്തില്‍ കുട്ടനാടിനെ കാണാന്‍ ഏറ്റവും അനുയോജ്യം ആലപ്പുഴ - ചങ്ങനാശ്ശേരി റൂട്ടാണ്‌.


എത്തേണ്ട വിധം -
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - ആലപ്പുഴ
സമീപസ്ഥ വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 85 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.