പഴശ്ശിരാജ മ്യൂസിയം ആന്റ്‌ ആര്‍ട്ട്‌ ഗാലറി


സ്ഥലം : കോഴിക്കോട്‌ പട്ടണത്തില്‍ നിന്ന്‌ 5 കി. മീ. അകലെ ഈസ്റ്റ്‌ ഹില്ലില്‍

കേരളത്തിലെ ഏറ്റവും പ്രശസ്‌തനായ ചിത്രകാരന്‍ രാജാരവിവര്‍മ്മയുടെ പെയിന്റിങ്ങുകളാണ്‌ ഈ മ്യൂസിയത്തിലെ ഏറ്റവും പ്രധാന പ്രദര്‍ശന വസ്‌തുക്കള്‍. സംസ്ഥാന പുരാവസ്‌തു വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ മ്യൂസിയം കേരളത്തിന്റെ ചരിത്രത്തിലേയ്‌ക്കും സംസ്‌കാരത്തിലേയ്‌ക്കും വെളിച്ചം വീശുന്നു. പുരാതന നാണയങ്ങള്‍, കുടക്കല്ലുകള്‍, തൊപ്പിക്കല്ലുകള്‍, പിത്തള ഉപകരണങ്ങള്‍, ചുമര്‍ച്ചിത്രങ്ങള്‍ എന്നിവയും ഇവിടെ പ്രദര്‍ശനത്തിനുണ്ട്‌. ബ്രിട്ടീഷുകാരോട്‌ ധീരോദാത്തമായി പൊരുതി മരിച്ച പഴശ്ശിരാജയുടെ പേരാണ്‌ മ്യൂസിയത്തിന്‌ നല്‍കിയിരിക്കുന്നത്‌.

എത്തേണ്ട വിധം -
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - കോഴിക്കോട്‌ 5 കി. മീ.
സമീപസ്ഥ വിമാനത്താവളം - കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം, കോഴിക്കോട്‌ നിന്ന്‌ 23 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.