കോട്ടൂര്‍



തിരുവനന്തപുരം നഗരത്തിനു കിഴക്കായി സഹ്യപര്‍വതത്തിലെ അഗസ്‌ത്യകൂടനിരകളുടെ അടിവാരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ്‌ കോട്ടൂര്‍. അഗസ്‌ത്യവനം ബയോളജിക്കല്‍ പാര്‍ക്കിന്റെ ഭാഗമാണ്‌. ധാരാളം പക്ഷികളും വന്യജീവികളും വന്‍മരങ്ങളും അരുവികളും നിറഞ്ഞതാണ്‌ കോട്ടൂര്‍ വനമേഖല. വനം വകുപ്പിന്റെ ചെക്ക്‌ പോയിന്റില്‍ നിന്ന്‌ ഒന്നര കിലോമീറ്റര്‍ വരെ ഉള്ളിലേക്കു പോകാന്‍ സന്ദര്‍ശകരെ അനുവദിക്കും. ഇവിടെ ഒരു നിരീക്ഷണഗോപുരമുണ്ട്‌. ഈ ഗോപുരത്തില്‍ നിന്നുള്ള കാഴ്‌ചകള്‍ മനം മയക്കുന്നവയാണ്‌. തോട്ടുംപാറ, കതിരുമുടി, അഗസ്‌ത്യകൂടം, പാണ്ടിപ്പത്ത്‌, പൊന്മുടി തുടങ്ങിയ മലകള്‍ ഇവിടെ നിന്നു കാണാം. 

ആനകളെ കാണാന്‍ യുക്തമായ സ്ഥലമാണ്‌ കോട്ടൂര്‍ വനമേഖല. നിരീക്ഷണഗോപുരത്തിലേക്കുള്ള റോഡിലൂടെ പോലും ചിലപ്പോള്‍ ആനക്കൂട്ടങ്ങള്‍ സഞ്ചരിക്കാറുണ്ട്‌. വനമേഖലയില്‍ ആദിവാസികേന്ദ്രങ്ങള്‍ ഉളളതിനാല്‍ മനുഷ്യസാമീപ്യം പരിചിതമാണ്‌ ഈ ആനകള്‍ക്ക്‌. 

കാവല്‍ഗോപുരം കഴിഞ്ഞ്‌ റോഡ്‌ മുന്നോട്ടുപോയി മാങ്കോട്‌, ചോനന്‍പാറ, അഞ്ചുനാഴികത്തോട്‌ തുടങ്ങിയ സ്ഥലങ്ങളിലൂടെ പേപ്പാറ അണക്കെട്ടുമേഖലയില്‍ എത്തുന്നു. ഈ വഴി സഞ്ചരിക്കുന്നതിന്‌ തിരുവനന്തപുരത്തെ പി. ടി. പി. നഗറിലുള്ള വനം വകുപ്പ്‌ ഓഫീസില്‍ നിന്നുള്ള അനുമതി പത്രം വേണം. 

ആനക്കൂട്ടങ്ങളെ കാണാന്‍ ഏറ്റവും കൂടുതല്‍ അവസരം കിട്ടുന്ന പ്രദേശം അഞ്ചുനാഴികത്തോട്‌ വനമാണ്‌. കാട്ടുപന്നി, നീലഗിരിക്കുരങ്ങ്‌, കരടി, കാട്ടുപോത്ത്‌ തുടങ്ങിയ മൃഗങ്ങളും പലതരം പക്ഷികളും ധാരാളം ചിത്രശലഭങ്ങളും ഈ മേഖലയിലുണ്ട്‌. ഔഷധസസ്യങ്ങള്‍ക്കും ഇവിടം പ്രസിദ്ധമാണ്‌. അത്യപൂര്‍വമായ ഔഷധികളാണ്‌ ചിലത്‌. സമീപത്തെ കാപ്പുകാടുള്ള ആന പുനരധിവാസകേന്ദ്രത്തിലെത്തിയാല്‍ ആനകളുമായി കൂടുതല്‍ ഇടപഴകാന്‍ അവസരം കിട്ടും. വയസ്സായ ആനകളുടെ വിശ്രമജീവിതവും പ്രായം കുറഞ്ഞവയുടെ പരിശീലനവും ഇവിടെ കാണാം. രാവിലെ 11 മുതല്‍ വൈകുന്നേരം 5 വരെ ആനപ്പുറത്തുള്ള വനയാത്രയും ഇവിടെ ഒരുക്കിയിട്ടുണ്ട്‌. ഒരാള്‍ക്ക്‌ 100 രൂപയാണ്‌ നിരക്ക്‌. 

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ :തിരുവനന്തപുരം 35 കി. മീ. 
സമീപസ്ഥ വിമാനത്താവളം :തിരുവനന്തപുരം 40 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.