മലയാള കലാഗ്രാമം


സ്ഥലം : ന്യൂ മാഹി, കണ്ണൂരില്‍ നിന്ന്‌ 29 കി. മീ. 

കലാകാരന്‍മാര്‍ക്കൊരു കളരിയാണ്‌ ഈ സ്ഥാപനം. കലകള്‍ പഠിക്കാനും പരിശീലനം നടത്താനും കലാഗ്രാമം അവസരമൊരുക്കുന്നു. ചിത്രരചന, ശില്‍പ്പകല, സംഗീതം, നൃത്തം, കളിമണ്‍പാത്ര നിര്‍മ്മാണം എന്നിവയില്‍ മുഴുനീള പരിശീലനപരിപാടികളും യോഗ, സംസ്‌കൃതം ക്ലാസുകളും കലാഗ്രാമത്തിലുണ്ട്‌. 

കേരളത്തിന്റെ സംസ്‌കാരം, ചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകളും ശില്‍പ്പശാലകളും ഇവിടെ നടക്കുന്നുണ്ട്‌. കലാഗ്രാമത്തിലെ ഗ്രന്ഥശാല മികച്ചതാണ്‌. ഇവിടത്തെ അധ്യാപകരുമായും വിദ്യാര്‍ത്ഥികളുമായും ഒരു ദിവസം ചെലവഴിക്കുന്നത്‌ മറക്കാനാവാത്ത അനുഭവം തന്നെയായിരിക്കും. 

എത്തേണ്ട വിധം 
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - മാഹി
സമീപസ്ഥ വിമാനത്താവളം - കരിപ്പൂര്‍ 64 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.