മാടായി പാറ


ചരിത്രവും ജൈവ വൈവിധ്യവും സമ്പന്നമാക്കിയ മലയായ മാടായിപ്പാറ കണ്ണൂരിലെ പഴയങ്ങാടിയില്‍ സ്ഥിതി ചെയ്യുന്നു. ഏഴിമല രാജാക്കന്‍മാരുടെ ഭരണസിരാകേന്ദ്രമായിരുന്നു ഇവിടം. 14 മുതല്‍ 18 വരെ നൂറ്റാണ്ടുകളില്‍ കോലത്തു നാട്ടിലെ രാജാക്കന്മാരുടെ പട്ടാഭിഷേകച്ചടങ്ങുകള്‍ മാടായിപ്പാറയില്‍ വച്ചാണ്‌ നടന്നിരുന്നത്‌. മലയുടെ തെക്കന്‍ ചരുവില്‍, പുരാതനമായ കോട്ടയുടെ അവശിഷ്ടങ്ങള്‍ കാണാം. വാല്‍ക്കണ്ണാടിയുടെ ആകൃതിയിലെ കുളം (ഒരു കാലത്ത്‌ ഇവിടെ തമ്പടിച്ചിരുന്ന ജൂതന്‍മാരാണ്‌ ഇത്‌ പണികഴിപ്പിച്ചതത്രേ), ശിവക്ഷേത്രം, ഒരേക്കര്‍ വിസ്‌തൃതിയുള്ള ക്ഷേത്രക്കുളം, മാടായിക്കാവ്‌ എന്നിവയും പ്രശസ്‌തമാണ്‌. മാടായിക്കാവുമായി ബന്ധപ്പെട്ടാണ്‌ മാടായിപൂരം നടക്കുന്നത്‌. 

മുന്നൂറോളം ഇനങ്ങളിലുള്ള പുഷ്‌പ സസ്യങ്ങള്‍, 30 തരം പുല്ലുകള്‍, നൂറുകണക്കിന്‌ ഔഷധസസ്യങ്ങള്‍, മാംസഭോജികളായ സസ്യങ്ങള്‍, 150 സ്‌പീഷീസിലെ പക്ഷികള്‍ എന്നിവ ഈ മലയിലുണ്ട്‌. ലോകത്തിലെ ഏറ്റവും വലിയ ചിത്രശലഭങ്ങളില്‍ ഒരിനമായ അറ്റ്‌ലസ്‌ ശലഭങ്ങള്‍ മാടായിപ്പാറയില്‍ വിരുന്നിനെത്താറുണ്ട്‌. മാടായിപ്പാറയുടെ ചരിത്ര, ജൈവശാസ്‌ത്ര സവിശേഷതകള്‍ പരിഗണിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സംരക്ഷണ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്‌. 

എത്തേണ്ട വിധം -
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - പഴയങ്ങാടി 2 കി. മീ. 
സമീപസ്ഥ വിമാനത്താവളം - കരിപ്പൂര്‍, 118 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.