കേരളസംസ്ഥാന മന്ത്രിസഭകള്‍


കേരളസംസ്ഥാനം രൂപവത്‌കരിക്കുമ്പോള്‍ രാഷ്ട്രപതി ഭരണമാണ്‌ നിലവിലിരുന്നത്‌. 1957 ഫെബ്രുവരി - മാര്‍ച്ച്‌ മാസങ്ങളിലായി ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ്‌ നടന്നു. 126 അംഗ നിയമസഭയില്‍ അവിഭക്ത കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ (സി. പി ഐ) ഭൂരിപക്ഷം ലഭിച്ചു. 1957 ഏപ്രില്‍ അഞ്ചിന്‌ ഇ. എം. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ആദ്യത്തെ കേരള മന്ത്രിസഭ നിലവില്‍ വന്നു. ആര്‍. ശങ്കരനാരായണന്‍ തമ്പിയായിരുന്നു ആദ്യത്തെ സ്‌പീക്കര്‍. കെ. ഒ. ഐഷാബായി ഡെപ്യൂട്ടി സ്‌പീക്കറും കോണ്‍ഗ്രസ്‌ നേതാവ്‌ പി. ടി. ചാക്കോ പ്രതിപക്ഷ നേതാവുമായി.

1957 മുതല്‍ 2007 വരെയുള്ള കാലയളവില്‍ 12 നിയമസഭകളാണ്‌ കേരളത്തിലുണ്ടായത്‌. 1965-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ നിയമസഭ രൂപവത്‌കരിച്ചില്ല. 1964 സെപ്‌തംബര്‍ 10 മുതല്‍ തുടരുകയായിരുന്ന രാഷ്ട്രപതി ഭരണം 1967 മാര്‍ച്ച്‌ ആറുവരെ തുടരാന്‍ ഇതു കാരണമായി.


  • രാഷ്ട്രപതി ഭരണം നടന്ന കാലയളവുകള്‍
  • കേരളപ്പിറവിക്കുശേഷമുള്ള മന്ത്രിസഭകള്‍

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.