ഡ്രീം വേള്‍ഡ്‌, അതിരപ്പള്ളി


അതിരപ്പള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ക്കടുത്തായി സ്ഥിതി ചെയ്യുന്ന അത്യാധുനിക വാട്ടര്‍ തീം പാര്‍ക്കാണ്‌ ഡ്രീം വേള്‍ഡ്‌. ഏതു പ്രായത്തില്‍പ്പെട്ടവര്‍ക്കും അധികം നടക്കുകയോ കയറ്റം കയറുകയോ ചെയ്യാതെ തന്നെ എല്ലാ അമ്യൂസ്‌മെന്റ്‌ റൈഡുകളിലും പങ്കെടുക്കാവുന്ന രീതിയിലാണ്‌ പാര്‍ക്കിന്റെ രൂപകല്‌പന. 

ഡ്രീം വേള്‍ഡിലെ 42 അമ്യൂസ്‌മെന്റ്‌ റൈഡുകളില്‍ 24 എണ്ണവും വാട്ടര്‍ റൈഡുകളാണ്‌. സാഹസികത കൊണ്ടും വിനോദം കൊണ്ടും ഓരോന്നും വ്യത്യസ്‌തം. ഫ്‌ളോട്ടുകള്‍, റാഫ്‌റ്റ്‌, ബോട്ട്‌, ട്യൂബ്‌ തുടങ്ങിയവ ഓരോ ജലകേളിയിലും ഉപയോഗിക്കുന്നു. സിങ്കിള്‍, ഡബിള്‍, ട്രിപ്പിള്‍, ഫൈവ്‌ സീറ്റര്‍ തുടങ്ങിയ വ്യത്യസ്‌ത തരം റൈഡുകളുണ്ട്‌. 

എട്ടടി താഴ്‌ചയുള്ള 'ജലച്ചുഴി' (വേവ്‌ പൂള്‍) ആണ്‌ ഡ്രീം വേള്‍ഡിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്‌. 30 അടി ഉയരത്തില്‍ നിന്നു തുടങ്ങുന്ന 'സ്റ്റോമി റിവര്‍' (Stormy River)എന്ന ചങ്ങാട യാത്ര വളഞ്ഞു പുളഞ്ഞ മാര്‍ഗത്തിലൂടെ നീങ്ങി വിശാലമായൊരു ജലാശയത്തില്‍ വീഴുന്നു. 

മഴനൃത്തമാണ്‌ മറ്റൊരു വിനോദം. വിവിധ ഭാഗങ്ങളില്‍ നിന്നു ചീറ്റിത്തെറിക്കുന്ന വെള്ളത്തില്‍ സംഗീതത്തിന്റെയും വര്‍ണവെളിച്ചത്തിന്റെയും അകമ്പടിയില്‍ നൃത്തം ചെയ്‌തു മതിമറക്കാം. മഞ്ഞു വീഴ്‌ചയുടെ പ്രതീതിയോടെ മഴനൃത്തം കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ചത്‌ ഡ്രീം വേള്‍ഡാണ്‌. 

സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി മാത്രമുള്ളതാണ്‌ മെര്‍മെയ്‌ഡ്‌ പൂള്‍. പകല്‍ മുഴുവന്‍ അവര്‍ക്ക്‌ സ്വതന്ത്രമായി ഇവിടെ വിഹരിക്കാം. മൂന്നു ഘട്ടങ്ങളായി പൂള്‍ വിഭജിച്ചിട്ടുണ്ട്‌. മൂന്നു വയസ്സുവരെയുള്ള കുട്ടികള്‍ക്ക്‌ ഒന്നര അടി താഴ്‌ചയുള്ള പൂള്‍ ഒരുക്കിയിരിക്കുന്നു. 12 വയസ്സുവരെയുള്ളവര്‍ക്ക്‌ മൂന്നടിയും, സ്‌ത്രീകള്‍ക്ക്‌ നാലടിയുമുള്ള പൂളുകളാണു സംവിധാനം ചെയ്‌തിട്ടുള്ളത്‌. 

മറ്റു ജലവിനോദങ്ങള്‍ : ഡ്രീം ഷവര്‍, സൂം റൈഡ്‌, സ്‌പെയ്‌സ്‌ ബൗള്‍, ക്രെയ്‌സി ക്രൂയിസ്‌, മാറ്റ്‌ റെയ്‌സന്‍, ആമസോണ്‍ റിവര്‍, ഡ്രീം സ്‌പ്ലാഷ്‌

ജലേതരവിനോദങ്ങള്‍ : സ്‌ട്രൈക്കിങ്‌ കാര്‍, ഗോ കാര്‍ട്ട്‌, സ്‌കൈ ട്രെയിന്‍, ഫ്‌ളൈയിങ്‌ കൊളംബസ്‌, ബേബി കാര്‍, കാറ്റര്‍ പില്ലര്‍, ഡ്രാഗണ്‍ ട്രെയിന്‍, റിവോള്‍വിങ്‌ ബാരല്‍

മറ്റു സൗകര്യങ്ങള്‍ :കുട്ടികള്‍ക്കുള്ള മള്‍ട്ടിഗെയിം കോംപ്ലെക്‌സ്‌, വീഡിയോ ഗെയിംസ്‌, സന്ദര്‍ശകര്‍ക്കുള്ള പ്രെയര്‍ ഹാള്‍, ടോയ്‌ലറ്റുകള്‍, ലോക്കര്‍ സൗകര്യമുള്ള ചെയ്‌ഞ്ചിങ്ങ്‌ റൂമുകള്‍, ക്ലോക്ക്‌ റൂം, വസ്‌ത്ര വില്‌പനശാല, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഐ. എസ്‌. ഡി., എസ്‌. ടി. ഡി. സൗകര്യമുള്ള ടെലിഫോണ്‍ ബൂത്ത്‌, റെസ്റ്റോറന്റ്‌, ക്ലിനിക്ക്‌, മീറ്റിങ്ങ്‌ ഹാള്‍, ഐസ്‌ക്രീം പാര്‍ലര്‍, ഫാസ്റ്റ്‌ ഫുഡ്‌ സെന്റര്‍, 500 കാറുകള്‍ക്കും 100 ബസുകള്‍ക്കും ഒരേ സമയം സൗകര്യമുള്ള വിശാലമായ പാര്‍ക്കിങ്‌ ഏരിയ. 

മേല്‍വിലാസം :
Dream World Water Park
Via Chalakudy, Kanjirapilly P.O.
Thrissur
Tel :00 91 480 2748585, 2746935
www.dreamworldwaterpark. com


0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.