പീച്ചി - വാഴാനി വന്യജീവിസങ്കേതംതൃശ്ശൂരിന്‌ 20 കിലോമീറ്റര്‍ കിഴക്കായി 125 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയില്‍ കിടക്കുന്ന പീച്ചി - വാഴാനി വന്യജീവിസങ്കേതം (Wildlife Sanctuary)1958-ല്‍ ആണ്‌ നിലവില്‍ വന്നത്‌. പീച്ചി - വാഴാനി അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശമാണിത്‌. പാലപ്പിള്ളി - നെല്ലിയാമ്പതി വനങ്ങളുടെ ഭാഗവും ചിമ്മിണി വന്യജീവിസങ്കേതത്തിന്റെ വടക്കന്‍ അതിര്‍ത്തിയുമാണിവിടം. 

ബോട്ടിങ്ങ്‌ സൗകര്യമുള്ള തടാകവും സസ്യജന്തുസമ്പന്നമായ വനവും പീച്ചി-വാഴാനിയെ അവിസ്‌മരണീയമാക്കുന്നു. 50-ല്‍ അധികം വ്യത്യസ്‌ത ജാതി ഓര്‍ക്കിഡുകള്‍, അപൂര്‍വ ഔഷധസസ്യങ്ങള്‍, തേക്ക്‌, ഈട്ടി തുടങ്ങിയ മരങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ്‌ ഇവിടത്തെ സസ്യപ്രകൃതി. 

പുലി, കടുവ, കുറുക്കന്‍, കലമാന്‍, പുള്ളിമാന്‍, കാട്ടുപോത്ത്‌, ആന തുടങ്ങിയവ ഉള്‍പ്പെടെ 25-ല്‍ അധികം സസ്‌തനികള്‍ ഈ വന്യജീവിസങ്കേതത്തിലുണ്ട്‌. 60-ല്‍ അധികം പക്ഷിജാതികളെയും 10 തരം പാമ്പുകളെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്‌. 

923 മീറ്റര്‍ ഉയരമുള്ള പൊന്‍മുടിയാണ്‌ വന്യജീവിസങ്കേതത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം. പ്രതിവര്‍ഷം 3000 മില്ലിമീറ്ററോളം മഴ പീച്ചി - വാഴാനിയില്‍ പെയ്യുന്നു. 

എത്തേണ്ട വിധം 
റോഡ്‌ മാര്‍ഗം : തൃശ്ശൂരില്‍ നിന്നു പീച്ചിയിലേക്ക്‌ നേരിട്ടു ബസ്‌ കിട്ടും. 
സമീപസ്ഥ റെയില്‍വേസ്റ്റഷന്‍ : തൃശ്ശൂര്‍
സമീപസ്ഥ വിമാനത്താവളം : കൊച്ചി, 98 കി. മീ. 

വിവരങ്ങള്‍ക്ക്‌ 
The Chief Conservator of Forests (Wildlife)
Thiruvananthapuram - 696014
Tele Fax :00 91 471 2322217

The Wildlife Warden
Peechi Wildlife Sanctuary 
Peechi P.O.
Thrissur
Tele :00 91 487 2282017

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.