Tuesday, September 27, 2011 |
0
അഭിപ്രായ(ങ്ങള്)
പച്ചപ്പട്ടു വിരിച്ചതുപോലെയുള്ള കുന്നാണ് ഈ മേഖലയ്ക്ക് ഈ പേരു കൊടുത്തത്. പീരുമേട്ടിലെ പട്ടുമലയ്ക്ക് അഭൗമമായൊരു സൗന്ദര്യമാണ്. ലോകത്തിലെ മറ്റേതു സ്ഥലത്തേക്കാളും വ്യത്യസ്തം എന്ന് സന്ദര്‍ശകരെ അനുഭവിപ്പിക്കുന്ന ഒരു സൗന്ദര്യമുണ്ട് പട്ടുമലയ്ക്ക്. പട്ടുമലയുടെ നെറുകയിലെ വേളാങ്കണ്ണി മാതാ പള്ളി പ്രശസ്തമായൊരു തീര്‍ത്ഥാടന കേന്ദ്രമാണ്. പള്ളിയുടെ തൊട്ടടുത്തു തന്നെ ചാരുതയാര്‍ന്നൊരു പൂന്തോട്ടവുമുണ്ട്. എത്തേണ്ട വിധം - പീരുമേട്ടില്‍ നിന്ന് 17 കി. മീ. കിഴക്ക്, തേക്കടിയില്‍ നിന്ന് 27 കി. മീ. പടിഞ്ഞാറ് സമീപസ്ഥ റെയില്വേസ്റ്റേഷന് - കോട്ടയം 75 കി. മീ. സമീപസ്ഥ വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 150 കി. മീ. |
0 അഭിപ്രായ(ങ്ങള്):
Post a Comment