ഗേസല്‍ യാത്രകള്‍


കടലിലൂടെ കൊച്ചിയുടെ സൗന്ദര്യം നുകരാന്‍ ഉചിതമായൊരു പദ്ധതിയാണിത്‌. അന്താരാഷ്ട്ര നിലവാരത്തില്‍ ബോട്ടിംഗ്‌ സൗകര്യമൊരുക്കുന്ന പ്രശസ്‌തമായ കോണ്ടോ സ്യോകായ്‌ ഗ്രൂപ്പിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മട്ടാഞ്ചേരിയിലെ 'ദ മലബാര്‍ യാട്ട്‌ ക്ലബ്‌' ആണ്‌ രസകരമായ ഈ പരിപാടി ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. കിടക്ക, ടോയ്‌ലെറ്റ്‌ തുടങ്ങിയ സൗകര്യങ്ങളുള്ള പായക്കപ്പലുകളാണ്‌ ഇവര്‍ക്കുള്ളത്‌. ഗേസല്‍ എന്നാണ്‌ ഇവ അറിയപ്പെടുന്നത്‌.

ആറു പേര്‍ക്ക്‌ സുഖമായി ഉറങ്ങാന്‍ പോലും സൗകര്യമുണ്ട്‌ ഗേസലില്‍. കൊച്ചി കാഴ്‌ച കാണുക, ആന്‍ഡമാന്‍ യാത്ര, ലക്ഷദ്വീപ്‌ യാത്ര എന്നിവയാണ്‌ യാട്ട്‌ ക്ലബ്ബിന്റെ നിലവിലെ പാക്കേജുകള്‍. ഇവയില്‍ ഒന്നോ എല്ലാം കൂടിയോ തിരഞ്ഞെടുക്കാം. കൊച്ചിയില്‍ നിന്ന്‌ പുലര്‍ച്ചേ പുറപ്പെട്ട്‌ വൈകുന്നേരത്തോടെ തിരിച്ചെത്തുന്നതാണ്‌ ആദ്യ പാക്കേജ്‌. ദീര്‍ഘദൂരയാത്രകള്‍ക്ക്‌ രാത്രി ബോട്ടില്‍ കിടന്നുറങ്ങാം. ഗംഭീരന്‍ ഭക്ഷണവും പരിചരണവും സദാ തയ്യാര്‍.

വിലാസം :
കോണ്ടോ സ്യോകായ്‌ ലെഷര്‍ ഇന്ത്യാ
12/167 തൈക്കൂട്ടത്തില്‍ ഹൗസ്‌
കൊച്ചി - 682008
വെബ്‌സൈറ്റ്‌ - www.malabar-yaht-club.org
ഇ-മെയില്‍ - arun@kondosyakai.com
ഫോണ്‍ - 93492 47899

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.